പഞ്ഞി പോലയുള്ള സോഫ്റ്റ് ഇഡ്ഡലിയുടെ പിന്നിലെ രഹസ്യങ്ങൾ!! ഇതിലും നല്ല സോഫ്റ്റ് ഇഡ്ഡലി സ്വപ്നങ്ങളിൽ മാത്രം.!!

ഇഡ്ഡലി റൈസ് വേണ്ട, ചോറ് വേണ്ട, അവില് വേണ്ട, ഇനി റേഷനരികൊണ്ടും ഉണ്ടാക്കാം അടിപൊളി സോഫ്റ്റ് ഇഡ്ഡലി.. ഇതിലും നല്ല സോഫ്റ്റ് ആയിട്ടുള്ള ഇഡ്ഡലി സ്വപ്നങ്ങളിൽ മാത്രം. പഞ്ഞി പോലയുള്ള സോഫ്റ്റ് ആയ ഇഡ്ഡലിയുടെ രഹസ്യങ്ങൾ. ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് സോഫ്‌റ്റും ഈസിയും പെർഫക്റ്റും ആയിട്ടുള്ള ഇഡലിയാണ്. ഇത് ഉണ്ടാക്കി എടുക്കുവാനുള്ള കുറച്ചു ടിപ്പുകളാണ് പ്രധാനമായും ഇതിലൂടെ നിങ്ങൾക്ക് പറഞ്ഞു തരുന്നത്.

ഇഡലി തയ്യാറാക്കാനായി നമുക്ക് പ്രധാനമായും ആവശ്യമായിട്ടുള്ള ചേരുവകൾ പുഴുക്കലരി, പച്ചരി, ഉഴുന്ന്, ഉലുവ, ഉപ്പ് എന്നിവയൊക്കെയാണ്. നമ്മൾ ഇവിടെ മീഡിയം വലിപ്പത്തിലുള്ള 30 ഇഡലി ഉണ്ടാക്കുവാനുള്ള മാവ് ആണ് തയ്യാറാക്കാൻ പോകുന്നത്. അതിനായി ഒരു പാത്രത്തിലേക്ക് 1/2 കപ്പ് ( 120 ml or 100 gm ) ഉഴുന്ന് എടുക്കുക. മറ്റൊരു പാത്രത്തിൽ 3/4 കപ്പ് പുഴുക്കലരി, 3/4 കപ്പ് പച്ചരിയും എടുക്കുക. 1 : 3 എന്ന രീതിയിലാണ് ഉഴുന്നും അരിയും എടുക്കേണ്ടത്.

അടുത്തതായി ഉഴുന്ന് എടുത്തിട്ടുള്ള പാത്രത്തിലേക്ക് 1/4 tsp ഉലുവ ചേർത്ത് കൊടുക്കുക. അതിനുശേഷം ഉഴുന്നും അരിയും എല്ലാം വെള്ളത്തിൽ കഴുകി വൃത്തിയാക്കി ഊറ്റിയെടുക്കുക. എന്നിട്ട് ഉഴുന്നിലേക്ക് 2 കപ്പ് വെള്ളം കുതിർക്കാൻ ഒഴിച്ച് കൊടുക്കുക. അതുപോലെതന്നെ അരി എടുത്തിട്ടുള്ള പാത്രത്തിലും കുതിർക്കാനുള്ള വെള്ളം ഒഴിച്ച് കൊടുക്കാവുന്നതാണ്. ഇനി ഇത് ഏകദേശം 6 മണിക്കൂർ കുതിർക്കാൻ വെക്കുക. അതിൽ രണ്ടോ മൂന്നോ

മണിക്കൂർ ഫ്രിഡ്ജിൽ തണുക്കാൻ വെക്കേണ്ടതാണ്. അതിനുശേഷം ഇത് മിക്സിയിൽ അരച്ചെടുക്കേണ്ടതാണ്. ബാക്കി ചേരുവകളും ഉണ്ടാക്കുന്ന രീതിയും എങ്ങിനെയാണെന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് പറഞ്ഞു തരുന്നുണ്ട്. നിങ്ങൾ വീഡിയോ മുഴുവനായും കണ്ട് ഇതുപോലെ ഇഡലി ഉണ്ടാക്കി നോക്കൂ.. നല്ല പഞ്ഞിപോലെ സോഫ്‌റ്റും ടേസ്റ്റിയും പെർഫക്റ്റും ആയിട്ടുള്ള ഇഡലി ഈസിയായി നിങ്ങൾക്കും ഉണ്ടാക്കാം. Video credit: Saji Therully

Rate this post