33 ൽ ഞങ്ങൾ നാലായി; പേർളിയുടെ അനിയത്തികുട്ടിക്ക് ഇന്ന് 33 -ാം പിറന്നാൾമക്കളെ വീട്ടിലാക്കി പിറന്നാൾ ആഘോഷിച്ച് പ്രണയിതാക്കൾ .!! | Pearle Maaney Sister Rachel Birthday

Pearle Maaney Sister Rachel Birthday: മലയാളികൾ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന അവതാരകരിൽ ഒരാളാണ് പേളി മാണി. പേളി മാത്രമല്ല പേളിയുടെ കുടുംബത്തിലെ ഓരോ അംഗങ്ങളും മലയാളികൾക്ക് സുപരിചിതരാണ്.താൻ ഒരു കൂട്ടു കുടുംബത്തിൽ ആണ് താമസിക്കുന്നതെന്ന് പേളി മുൻപൊരിക്കൽ പറഞ്ഞിട്ടുണ്ട്. അച്ഛനും അമ്മയും സഹോദരി റെയ്ചെലും അടങ്ങുന്ന പേളിയുടെ കുടുംബത്തിന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് പരിചിതമാണ്.

അവതാരകയായും നടിയായും പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം പിടിച്ച പേളി ഇപ്പോൾ ഒരുപാട് പേര് ഫോള്ളോ ചെയ്യുന്ന ഒരു യൂട്യൂബർ കൂടിയാണ്.തന്റെ ജീവിതത്തിലെ ഓരോ സംഭവങ്ങളും താരം ആരാധകാരുമായി പങ്ക് വെയ്ക്കാറുണ്ട്. ഒരുപാട് സംസാരിക്കുന്ന തന്റെ സ്വഭാവത്തിന് നേരെ വിപരീതമാണ് തന്റെ സഹോദരിയുടെ സ്വഭാവം എന്ന് പേളി പറയാറുണ്ട്. തന്നെപ്പോലെ ഒരുപാട് സംസാരിക്കുന്ന ആളല്ല റെയ്‌ചെൽ എന്നും തന്നെപ്പോലെ അഭിനയത്തിലോ മീഡിയയിലോ താല്പര്യമുള്ള ആളല്ല തന്റെ സഹോദരി എന്നാണ് പേളി പറഞ്ഞിട്ടുള്ളത്.

റെയ്‌ചെൽ തന്റെ സുഹൃത്തായ റൂബനേയാണ് വിവാഹം കഴിച്ചത്. ഇപ്പോൾ ഇവർക്ക് രണ്ട് കുഞ്ഞുങ്ങൾ ഉണ്ട്.ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ ആണ് റെയ്ച്ചൽ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയത്.ഇപോഴിതാ തന്റെ 32 ആം പിറന്നാൾ ആഘോഷിക്കുകയാണ് റെയ്ചൽ.റെയ്ച്ചലിനു പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് ഭർത്താവ് റൂബൻ നീയെന്റെ ജീവിതത്തിലേക്ക് വന്ന ദിവസം അനുഗ്രഹിക്കപ്പെട്ടതാണ്.

നീയൊരു വണ്ടർ ഫുൾ ഗേൾഫ്രണ്ട് മാത്രമല്ല അതിമനോഹരിയായ ഭാര്യയും അമ്മയും കൂടിയാണ്.നിന്റെ സാനിധ്യം ജീവിതം കൂടുതൽ മനോഹരമാക്കുന്നു.നിന്നോട് നന്ദി പറയാതിരിക്കാൻ കഴിയുന്നില്ല.33 ആം പിറന്നാൾ ആശംസകൾ എന്നിങ്ങനെയാണ് റൂബൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരിക്കുന്നത്. പേളിയും തന്റെ പ്രിയപ്പെട്ട വാവച്ചിക്ക് പിറന്നാൾ ആശംസിച്ചു കൊണ്ട് എത്തിയിട്ടുണ്ട്.രണ്ടാമത്തെ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പേളി. ഇക്കഴിഞ്ഞ ദിവസം ആഘോഷകരമായ പേളിയുടെ സീമന്തചടങ്ങുകളുടെ വീഡിയോ താരം പങ്ക് വെച്ചിരുന്നു. Pearle Maaney Sister Rachel Birthday