ഇങ്ങനെ ചെയ്താൽ പപ്പായ ചുവട്ടിൽ നിന്നും കുലകുത്തി കായ്ക്കും .. അതിനായി ചെയ്യെണ്ട കാര്യങ്ങൾ എന്തെല്ലാം ആണെന്നു നോക്കാം ..

നമ്മുടെ നാട്ടിൽ സ്ഥിരമായി കാണുന്ന ഒന്നാണ് പപ്പായ, അല്ലെങ്കിൽ കപ്പളങ്ങ പപ്പരയ്ക്ക എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്ന ഓമയ്ക്ക. നല്ല നീളത്തിൽ വളരുന്ന കപ്പളത്തിൽ നിന്ന് കപ്പളങ്ങ പറിക്കുന്നത് വളരെ ദുസഹമണ്. എന്നാൽ ചുവട്ടിലെ കപ്പളങ്ങ ഉണ്ടായാലോ. നന്നായിരിക്കും അല്ലേ. ഇത്തരത്തിൽ കപ്പളം അധികം വളരാതെ തന്നെ ചെറിയ കപ്പളത്തിൽ നിന്ന് അധികം കപ്പളങ്ങ ഉണ്ടാക്കുന്ന രീതിയാണ് ഇന്ന് നമ്മൾ

പരിചയപ്പെടുന്നത്.  വീട്ടിൽ വളർത്തുന്ന കപ്പളത്തിന്റെ മുകൾ തണ്ട് ഒടിഞ്ഞു പോയാൽ ആ ഭാഗത്ത് ഒരു പ്ലാസ്റ്റിക് കവറോ അല്ലെങ്കിൽ മറ്റെന്തെങ്കിലും വച്ചോ മൂടിക്കെട്ടുക. ചെയ്യുമ്പോൾ ആ മാതൃസസ്യത്തിൽ നിന്ന് തന്നെ മൂന്നാല് ശിഖരങ്ങളായി  കപ്പളം മാറും. അപ്പോൾ അധികം പൊക്കം വെക്കാതെ തന്നെ നമ്മൾക്ക് നല്ല കപ്പളങ്ങ ചുവട്ടിൽ നിന്ന്  തന്നെ കിട്ടും. മറ്റൊരു രീതിയിൽ കടപ്പളത്തെ മാറ്റി നടാം. ശിഖരങ്ങളായി വരുന്ന

കപ്പളത്തിൽ വേര് പിടിപ്പിക്കുന്ന എന്നാണ് ആദ്യത്തെ ധർമ്മം. ഇതിനായി മാതൃ സസ്യത്തിൽ നിന്ന് വളർന്നു വരുന്ന ശിഖരത്തിൽ ഏറ്റവും താഴെ ഭാഗത്തായി തല മൂർച്ചയുള്ള പിച്ചാത്തി ഉപയോഗിച്ച് കട്ട് ചെയ്യുക. ശിഖരത്തിന്റെ പകുതിവരെ എത്തുന്ന നീളത്തിൽ വേണം മുറിക്കാൻ മുറിച്ച ഭാഗത്തായി ഒരു പ്ലാസ്റ്റിക് ഷീറ്റ് അല്ലെങ്കിൽ ഒരു കമ്പോ കയറ്റി വെക്കണം. തൊലി വിഭാഗം തമ്മിൽ കൂട്ടിമുട്ടാത്ത രീതിയിൽ വേണം കമ്പ് കയറ്റി

വയ്ക്കാൻ.  ശേഷം ഒരു പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് കമ്പ് കയറ്റിവെച്ച് താഴെ പാലത്തായി ഐസ്ക്രീം കവർ ചുറ്റുന്ന പോലെ കോണോടു കോൺ ചുറ്റി താഴ്ഭാഗം നന്നായി കെട്ടിവയ്ക്കാം. കോൺ ആയ കവറിലേക്ക് ചകിരിച്ചോറിൽ ചിരട്ടക്കരി കലക്കി വെള്ളം ചേർത്ത് നന്നായി കുഴച്ച് അതിനുശേഷം കവറിൽ  ഫിൽ ചെയ്തു വെക്കാം കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.