പപ്പടം മിക്സിയിൽ ഇങ്ങനെ ചെയ്‌തു നോക്കിയിട്ടുണ്ടോ.? ഇതിന്റെ രുചി വേറെ ലെവലാണേ!! | Pappadam recipe

Pappadam recipe malayalam : നമുക്ക് എല്ലാവർക്കും ഇഷ്ടമുള്ള ഒരു ആഹാര വസ്തുവാണ് പപ്പടം. കുഞ്ഞുകുട്ടികൾ മുതൽ മുതിർന്നവർക്കു വരെ ഒരേ പോലെ ഇഷ്ടമുള്ള ഭക്ഷണം. ചോറിനൊപ്പവും പുട്ടിനു ഒപ്പവും കഴിക്കുന്ന പപ്പടം വെച്ച് ഒരു വെറൈറ്റി ഡിഷ് ഉണ്ടാക്കി നോക്കിയാലോ. പപ്പടം വെച്ച് ഒരു ചമ്മന്തി ഉണ്ടാക്കി നോക്കാം.

ആദ്യം ഒരു പാനിൽ എണ്ണ ഒഴിച്ച് വെച്ചതിനു ശേഷം രണ്ട് പപ്പടം വറുത്തെടുക്കാം. പപ്പടം വറുത്തു മാറ്റി വെച്ചതിനു ശേഷം അതേ പാനിൽ തന്നെ ഒരു 6 ഉള്ളിയും ഒരു കഷണം ഇഞ്ചി ചെറുതായി അരിഞ്ഞതും ഇട്ട് ഒന്ന് വഴറ്റി എടുക്കാം. ഉള്ളി വഴന്നു വരുമ്പോഴേക്കും കുറച്ചു കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റിയെടുക്കുക. വയറ്റിൽ എടുത്തതിനു ശേഷം ഇത് മാറ്റി വെക്കാം.

Pappadam recipe

മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് 6 സ്പൂൺ തേങ്ങായും വഴറ്റി വെച്ചിരിക്കുന്ന ഉള്ളിയും ഇഞ്ചിയും കൂടി കൂട്ടിച്ചേർത്ത് കൊടുക്കാം. ഉള്ളി തണുത്തതിനു ശേഷം മാത്രമേ മിക്സിയുടെ ജാറിൽ ഇടാവു. അതിനു ശേഷം ആവശ്യത്തിനു ഉപ്പും ആവശ്യാനുസരണം മുളകും ചേർത്തു കൊടുക്കാം. ഇതിലേക്ക് വറുത്തു വച്ചിരിക്കുന്ന പപ്പടവും കൂടി ചേർത്ത് ചെറുതായൊന്ന് അരച്ചു എടുക്കാം.

ഇതിലേക്ക് ആവശ്യത്തിന് പുളിക്കായി വാളൻപുളിയോ ചെറുനാരങ്ങാ നീരോ ഉപയോഗിക്കാം. പുളി ചേർത്ത് കൊടുത്തതിനു ശേഷം ഒന്ന് നന്നായി ഇളക്കിയതിനു ശേഷം ഒന്നു കൂടി അയച്ചു കൊടുക്കാം. ചമ്മന്തി നല്ലൊരു പാത്രത്തിലേക്ക് മാറ്റി വിളമ്പാം സ്വാദിഷ്ടമായ പപ്പട ചമ്മന്തി തയ്യാർ. Video credit: Mammy’s Kitchen