പനിക്കൂർക്ക ഇല തിളച്ച എണ്ണയിൽ ഇട്ടു കൊടുത്തു നോക്കൂ.. ഇനി പനിക്കൂർക്ക നിങ്ങളെ ഞെട്ടിക്കും.!! | Panikoorka Baji Recipe

Panikoorka Baji Recipe Malayalam : സാധാരണ പനിക്കൂർക്കയില ഉപയോഗിക്കാറുള്ളത് കഫക്കെട്ട്, ചുമ ഒക്കെ വരുമ്പോഴാണ്. എന്നാൽ അതുകൊണ്ട് നല്ല രുചികരമായ ഒരു ബജി കൂടെ ഉണ്ടാക്കാം എന്ന് എത്ര പേർക്ക് അറിയാം. അതിനായി ആദ്യം ഒരു കോഴി മുട്ട പൊട്ടിച്ചൊഴിച്ചു കൊണ്ട് അതിലേക്ക് മൈദയും കോൺഫ്ലോറും പാകത്തിന് ഉപ്പും മുളക് പൊടിയും ചേർത്തു നന്നായി ഇളക്കുക.

  1. കോഴിമുട്ട -1
  2. മൈദ -3 ടേബിൾസ്പൂണ്
  3. കോൺഫ്ലോർ -3 ടേബിൾ സ്പൂൺ
  4. ഉപ്പ്, മുളക് പൊടി -ആവശ്യത്തിന്
  5. വെളിച്ചെണ്ണ
Panikoorka Baji

ഒരു രണ്ട് ടീസ്പൂണ് വെള്ളമൊഴിച്ചു നന്നായി മിക്സ് ചെയ്ത ശേഷം കഴുകി വൃത്തിയാക്കിയ പനികൂർക്കയില ഞെട്ടോടു കൂടി മാവിൽ മുക്കി നല്ല ചൂടായ വെളിച്ചെണ്ണയിൽ ഇട്ട് വറുത്തു കോരി എടുക്കാം. വല്ലാണ്ട് അമിതമായി ഫ്രൈ ആവാതിരിക്കാൻ ശ്രദ്ധിക്കണേ. നമ്മുടെ അടിപൊളി ഹെൽത്തി ബജി തയ്യാർ. അപ്പോൾ ബജി കൊണ്ട് ഇനി രുചി മാത്രമല്ല.

എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credit : Pachila Hacks