ചായ കുടിക്കുമ്പോ കളയുന്ന പാടയിൽ നിന്നും അടിപൊളി നെയ്യും ബട്ടറും ഉണ്ടാക്കാം! വീഡിയോ കണ്ടു നോക്കൂ..

ഇന്ന് നമ്മൾ ഇവിടെ കാണിക്കാൻ പോകുന്നത് ചായകുടിക്കുന്ന പാലിന്റെ പാടയിൽ നിന്നും കിലോക്കണക്കിന് വെണ്ണയും ബട്ടറും നെയ്യും ഉണ്ടാക്കുന്നതിനെ കുറിച്ചാണ്. അപ്പോൾ എങ്ങിനെയാണ് നമ്മൾ ചായ കുടിക്കാൻ ഉപയോഗിക്കുന്ന വെറുതെ കളയുന്ന ചായയിലെ പാട ഉപയോഗിച്ച് നെയ്യും ബട്ടറും ണ്ടാക്കുന്നത് എന്ന് നോക്കിയാലോ.?

ചായ ഉണ്ടാക്കാൻ പാൽ തിളപ്പിക്കാൻ വെക്കുക. നല്ലപോലെ ഇളക്കി കൊടുത്ത ശേഷം പാൽ തിളച്ചു വരുമ്പോൾ തീ ഓഫ് ചെയ്‌ത്‌ ഇളക്കാതെ മാറ്റിവെക്കുക. പിന്നീട് മുഴുവനായും തണുത്തു കഴിയുമ്പോൾ പാലിന്റെ പാട മുഴുവൻ നല്ല കട്ടിയിൽ മുകളിൽ വന്നു നിൽക്കുന്നുണ്ടാകും. ഇത് ഒരു പാത്രത്തിലേക്ക് രണ്ടു മൂന്ന് ദിവസം ശേഖരിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ

ചായയിൽ പാട വരികയില്ല. അതിനുശേഷം ഇതിലേക്ക് 3 spn തൈര് അതിൽ ചേർത്ത് മിക്സ് ചെയ്‌ത്‌ ഫ്രിഡ്ജിൽ സൂക്ഷിച്ചു വെക്കുക. അങ്ങിനെ ഒരു പാത്രം നിറയെ ഇതുപോലെ ചെയ്യുക. തൈര് ചേർത്തെങ്കിലേ നമുക്ക് നെയ്യും ബട്ടറും ഒക്കെ ആയി കിട്ടുകയുള്ളൂ. ഇനി ഇത് തണുപ്പോടെ ഒരു മിക്സിയുടെ ജാറിലേക്കിടുക. അതിനുശേഷം അതിലേക്ക് കുറച്ചു വെള്ളം ഒഴിച്ച് കൊടുത്ത്

മിക്സിയിൽ അടിച്ചെടുക്കുക. എന്നിട്ട് ഇത് ഒരു പാത്രത്തിലേക്ക് മാറ്റുക. അതിനുശേഷം ഇത് നല്ലപോലെ ഒന്ന് ചുറ്റിച്ചു കൊടുക്കുമ്പോൾ മോരും ബട്ടറും കിട്ടുന്നതാണ്. ബാക്കി എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ.. Video credit: Grandmother Tips