അമ്പമ്പോ! ഈ ട്രിക്ക് ചെയ്‌താൽ അര മണിക്കൂറിൽ മാവ് പതഞ്ഞു പൊന്തും; കുക്കറിൽ പാലപ്പം.!! | Palappam Recipe Tip

Palappam Recipe Tip Malayalam : ഇൻസ്റ്റന്റ് ആയി തയ്യാറാക്കി എടുക്കാവുന്ന ഒരു സൂപ്പർ ബ്രേക്ഫാസ്റ്റ് റെസിപ്പിയെ കുറിച്ച് പരിചയപ്പെടാം. ഇത് മറ്റൊന്നും തന്നെയല്ല മലയാളിക്ക് ഏറ്റവും പ്രിയപ്പെട്ട ബ്രേക്ക്ഫാസ്റ്റുകളിൽ ഒന്നായ പാലത്തിന്റെ റെസിപ്പി ആണ്. സാധാരണ ഉണ്ടാക്കുന്നതിൽ നിന്നും വ്യത്യസ്തമായ രീതിയിലാണ് ഇത് തയ്യാറാക്കുന്നത്. ആദ്യമേ തന്നെ അധികം തരി ഒന്നുമില്ലാത്ത

നല്ല സോഫ്റ്റ് ഇടിയപ്പം പൊടി ഒരു ബൗളിൽ ഒരു കപ്പ് ഇട്ടു കൊടുക്കുക. ഇതിനായി വറുത്തതോ വറുക്കാത്തതോ ആയ പൊടി എടുക്കാവുന്നതാണ്. അടുത്തതായി ഇതിലേക്ക് ഒന്നേകാൽ കപ്പ് ചെറു ചൂടുവെള്ളവും കൂടി ഒഴിച്ച് നല്ലപോലെ മിക്സ് ചെയ്ത് മാറ്റിവയ്ക്കുക. ശേഷം ഒരു പാനിലേക്ക് നാല് ടേബിൾസ്പൂൺ അതെ ഇടിയപ്പത്തിന് പൊടി ഇട്ടു കൊടുത്തതിനു ശേഷം അതിലേക്ക്

Palappam

ഒന്നേകാൽ കപ്പ് വെള്ളം ഒഴിച്ച് ചെറുതായി തരിയില്ലാതെ നല്ലതുപോലെ മിക്സ് ചെയ്ത് എടുത്ത ശേഷം ഫ്‌ളെയിം ഓണാക്കുക. ഏകദേശം 15 സെക്കൻഡ് നല്ലതുപോലെ ഇളക്കി കൊടുത്തു വെള്ളമെല്ലാം വലിഞ്ഞ് നല്ലതുപോലെ കുറുകിയ ശേഷം ഇത് മാറ്റി വയ്ക്കുക. ശേഷം മിക്സിയുടെ ജാറിലേക്ക് നേരത്തെ മാറ്റിവെച്ച മാവ് ഒഴിച്ച് അതിലേക്ക് ഇപ്പോൾ നമ്മൾ തയ്യാറാക്കിയ കുറുകിയ അരിപ്പൊടിയും

ചെറു ചൂടോടുകൂടി തന്നെ ഇട്ടു ഒരു സ്പൂൺ പഞ്ചസാരയും കാൽ ടീസ്പൂൺ ഉപ്പും കാൽ ടീസ്പൂൺ ഇൻസ്റ്റന്റ് ഈസ്റ്റ് കൂടി ചേർത്ത് നല്ലതുപോലെ അടിച്ചെടുക്കുക. ഇൻസ്റ്റന്റ് ഈസ്റ്റ് ചേർക്കുന്നതു കൊണ്ടുതന്നെ പെട്ടെന്ന് പുളിച്ചു കിട്ടുന്നതായിരിക്കും. വിശദവിവരങ്ങൾ വീഡിയോ കണ്ടു മനസ്സിലാക്കാം. Video Credit : SIMPLY CURLY WITH SHABNA SHAHIN