പച്ചരി കൊണ്ട് ഒരിക്കലെങ്കിലും ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കണേ.. രാവിലെ ഇനി എന്തെളുപ്പം.!! | Easy Breakfast Recipes Malayalam

ഇന്ന് നമ്മൾ ഇവിടെ ചെയ്യാൻ പോകുന്നത് പച്ചരികൊണ്ട് നിങ്ങൾ ഇതുവരെ കഴിച്ചു നോക്കാൻ സാധ്യതയില്ലാത്ത ഒരു അടിപൊളി ഐറ്റമാണ്. രാവിലെ ബ്രേക്ക്ഫാസ്റ്റിന് പറ്റിയ കറി ഇല്ലാതെ തന്നെ കഴിക്കാൻ പറ്റുന്ന ഒരു അടിപൊളി റെസിപ്പിയാണിത്. വളരെ എളുപ്പത്തിൽ തന്നെ നമുക്കിത് ഉണ്ടാക്കി എടുക്കാവുന്നതാണ്. അപ്പോൾ അത് എങ്ങിനെയെന്ന് നോക്കാം.

അതിനായി ആദ്യം ഒരു മീഡിയം വലിപ്പമുള്ള തേങ്ങയുടെ പകുതി കൊത്തുകളാക്കി ഒരു മിക്സിയുടെ ജാറിലേക്കിടുക. എന്നിട്ട് അതിലേക്ക് 4 അല്ലി ചുവന്നുള്ളി, 1/2 tsp നല്ലജീരകം, 1/2 tsp മഞ്ഞൾപൊടി എന്നിവ ചേർത്ത് നല്ലപോലെ ചതച്ചെടുക്കുക. അടുത്തതായി 1 കപ്പ് പച്ചരി കഴുകി വൃത്തിയാക്കി ഒരു 4 മണിക്കൂർ വെള്ളത്തിൽ കുതിർത്തി വെക്കുക.

എന്നിട്ട് അത് ഊറ്റിയെടുത്ത് ഒരു മിക്സിയുടെ ജാറിലേക്കിടുക. ആവശ്യത്തിനുള്ള ഉപ്പും വെള്ളവും ചേർത്ത് അരച്ചെടുക്കുക. എന്നിട്ട് ഇത് ഒരു ബൗളിലേക്ക് മാറ്റുക. 1 പച്ചരിയിലേക്ക് ഇവിടെ ഏകദേശം 1 & 3/4 കപ്പ് വെള്ളം എടുത്തിട്ടുണ്ട്. അടുത്തതായി ഇതിലേക്ക് നേരത്തെ ചതച്ചെടുത്തിട്ടുള്ള തേങ്ങയും മറ്റും ചേർത്തുകൊടുക്കുക. പിന്നീട് ഇതിലേക്ക് 1/4 tsp കുരുമുളക് ചതച്ചെടുത്തത്,

1/2 tsp കറുത്ത എള്ള്, 1 ചെറിയ ക്യാരറ്റ് പൊടിയായി അരിഞ്ഞത്, 1 പച്ചമുളക് അരിഞ്ഞത്, 2 – 3 തണ്ട് കറിവേപ്പില അറിഞ്ഞത് എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കുക. അങ്ങിനെ നമ്മുടെ മാവ് റെഡിയായിട്ടുണ്ട്. ഇനി നമുക്കിത് ദോശചട്ടിയിൽ ചുട്ടെടുക്കാം. Video credit: Ladies planet By Ramshi