വെറും 1 മിനിറ്റിൽ പച്ച മാങ്ങ കൊണ്ടുള്ള ഈ ട്രിക് ആരും അറിയാതെ പോകല്ലേട്ടാ.. ഗ്യാസ് പോലും കത്തിക്കേണ്ട!!

നമ്മുടെ വീടുകളിൽ ഇപ്പോൾ ഉണ്ടാകുന്ന ഒന്നാണ് മാങ്ങ. വെറും 1 മിനിറ്റിൽ പച്ച മാങ്ങ കൊണ്ടുള്ള ഈ ട്രിക് ആരും അറിയാതെ പോകല്ലേട്ടാ.. ഗ്യാസ് പോലും കത്തിക്കേണ്ട. ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് മാങ്ങകൊണ്ടുള്ള ഒരു റെസിപ്പിയാണ്. പച്ച മാങ്ങ ഉപയോഗിച്ചാണ് നമ്മൾ ഇത് ഉണ്ടാക്കുന്നത്. വളരെ എളുപ്പത്തിൽ നമുക്കിത് ഉണ്ടാക്കിയെടുക്കാം.

അതിനായി വേണ്ടത് 4 പച്ചമാങ്ങയാണ്. ഈ പച്ചമാങ്ങ നല്ല പോലെ കഴുകിയെടുക്കുക. എന്നിട്ട് മാങ്ങകൾ പച്ചക്കറികൾ അരിഞ്ഞെടുക്കുന്ന vegetable grater ൽ അരിഞ്ഞെടുക്കുക. തൊലിയോടുകൂടിയാണ് നമ്മൾ ഇത് ചെയ്തെടുക്കേണ്ടത്. പിന്നീട് ഇത് വെള്ളനനവില്ലാത്ത ഒരു ബൗളിലേക്ക് മാറ്റുക. എന്നിട്ട് ഇതിലേക്ക് 5 പച്ചമുളക് അരിഞ്ഞത് ചേർക്കുക.

കുറച്ച് കറിവേപ്പില, ചെറിയ കഷ്‌ണം ഇഞ്ചി പേസ്റ്റാക്കിയത്, 2 spn മുളക്പൊടി, 1/4 tsp ഉലുവ പൊടിച്ചത്, 1/4 tsp കായപ്പൊടി, ആവശ്യത്തിനുള്ള ഉപ്പ്, 5 tbsp വിനെഗർ, 3 spn നല്ലെണ്ണ എന്നിവ ചേർത്ത് ഒരു സ്പൂൺ കൊണ്ട് നല്ലപോലെ ഇളക്കുക. കൈകൊണ്ട് ചെയ്യുകയാണെങ്കിൽ പെട്ടന്ന് കേടുവരുന്നതുകൊണ്ടാണ് സ്പൂൺ കൊണ്ട് ചെയ്യുന്നത്. എന്നിട്ട് ഇത് ഒരു ദിവസം മൂടി വെക്കുക.

എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video Credit : E&E Creations