ഇത്രേം നാൾ ഉണ്ടായിട്ടും ഈ ഒരു ഐഡിയ ആരും അറിയാതെ പോയല്ലോ.. വേഗം കണ്ടു നോക്കിയേ.!! | Ottakayil Recipe

Ottakayil Recipe Malayalam : നമ്മുടെ വീടുകളിൽ വൈകീട്ട് ചായക്കൊപ്പം കഴിക്കാൻ ഇടക്കൊക്കെ ഉണ്ടാക്കുന്നതാണ് പഴംപൊരി. പഴം മാവിൽ മുക്കി പൊരിച്ചെടുക്കുമ്പോൾ ചിലപ്പോൾ പഴം തീർന്നാൽ അതിന്റെ മാവ് ബാക്കി വരാറുണ്ട്. അങ്ങിനെ വന്നാൽ ചിലപ്പോൾ നമ്മൾ അത് വെറുതെ പൊരിച്ചെടുക്കും അല്ലെങ്കിൽ കളയും.

എന്നാൽ ബാക്കി വന്ന മാവുകൊണ്ട് നമുക്ക് വേറെ ഒരു പരിപാടി ഉണ്ട്. അതിനായി ബാക്കി വന്ന മാവിലേക്ക് കുറച്ച് കടലമാവ് ചേർത്ത് വെള്ളം കൂടി ഒഴിച്ച് മിക്സ് ചെയ്യുക. പിന്നീട് ഇതിലേക്ക് അൽപം മഞ്ഞൾപൊടി ചേർത്ത് ഇളക്കുക. കുറച്ചുകൂടി കളർ കിട്ടാനാണ് ഇങ്ങനെ ചെയ്യുന്നത്. അടുത്തതായി പഴംപൊരി ഉണ്ടാക്കിയ എണ്ണ ചൂടാക്കുക.

Ottakayil Recipe

എന്നിട്ട് അതിലേക്ക് ഒരു ഓട്ട കയിലിലൂടെ മാവ് കുറേശെ ഒഴിക്കുക. അടുത്തതായി ഈ ഫ്രൈ ചെയ്തെടുത്ത മാവ് ഒരു മിക്സി ജാറിൽ ഇട്ട് ഒന്ന് കറക്കിയെടുക്കുക. എന്നിട്ട് ഒരു ചൂടായ പാനിലേക്ക് കുറച്ചു പഞ്ചസാരയും വെള്ളവും ഒഴിച്ച് ചൂടാക്കുക. പിന്നീട് ഇതിലേക്ക് കറക്കിയെടുത്ത ഫ്രൈ ചെയ്ത മാവ്, നെയ്യ്, ഏലക്ക പൊടിച്ചത് ചേർത്ത് ഇളക്കി എടുക്കുക.

ചൂടാറിയ ശേഷം ഇത് ലഡുവിന്റെ പോലെ ഉരുട്ടിയെടുക്കുക. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കരുതേ.. Video credit: E&E Kitchen