ഓറഞ്ച് ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കൂ.. ഒരു അടിപൊളി വ്യത്യസ്തമായ ജ്യൂസ്.. ഇതുപോലെ ചെയ്തു നോക്കൂ.. ആർക്കും ഇഷ്ടപെടും.. | Orange Juice | Juice | Variety Juice | Easy Recipe | Recipe | Drinks | Orange

നമ്മൾ എല്ലാവർക്കും ഓറഞ്ച് ജ്യൂസ് ഇഷ്ടമാണല്ലോ. തികച്ചും വ്യത്യസ്തമായ രീതിയിൽ ചെയ്തെടുക്കാവുന്ന ഒരു അടിപൊളി ഓറഞ്ച് ജ്യൂസ് എങ്ങനെയാണ് നോക്കാം. സാധാരണ ഓറഞ്ച് ഉണ്ടാക്കുന്നതിൽ നിന്നും തികച്ചും വ്യത്യസ്തമായ രീതിയാണ് ഇത്. അതിനായി ആദ്യം വേണ്ടത് മീഡിയം സൈസ് ഉള്ള രണ്ട് ഓറഞ്ച് ആണ്. ശേഷം ഓറഞ്ച് തൊലി എല്ലാം കളഞ്ഞ് അതിന്റെ

വെളുത്ത നാരുകളും കളഞ്ഞ് അല്ലി എടുത്ത് ഒരു മിക്സിയുടെ ജാറിൽ ഇടുക. ഇതിലേക്ക് 2 ഏലയ്ക്ക ചേർത്ത് കൊടുക്കുക. അടുത്തതായി ഇതിലേക്കുള്ള സീക്രട്ട് ഇൻഗ്രീഡിയൻസ് ചേർത്തുകൊടുക്കാം അതിനായി നമ്മൾ ഉപയോഗിക്കുന്നത് കണ്ടൻസ്ഡ് മിൽക്ക് ആണ്. അതുകൊണ്ട് രണ്ടു വലിയ സ്പൂൺ മിൽക്ക്മെയ്ഡ് ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഇതിലേക്ക് അടുത്തതായി

കുറച്ച് പഞ്ചസാര ചേർക്കുക മിൽക്ക്മെയ്ഡ് ചേർത്ത് കൊണ്ട് മാത്രം ആവശ്യത്തിന് മധുരം ഉണ്ടാകുന്നില്ല. ഒരു ഒന്നര ടേബിൾ സ്പൂൺ പഞ്ചസാരയും കൂടി ചേർത്ത് കൊടുക്കുക. ശേഷം ഇതിലേക്ക് ഒരു ഗ്ലാസ് നല്ല തണുത്ത വെള്ളം ചേർത്ത് നന്നായി അടിച്ചെടുക്കുക. അതിനുശേഷം ഒരു അര ഗ്ലാസ് വെള്ളവും കൂടി ഇതിലേക്ക് ഒഴിച്ച് നന്നായി അരിച്ചെടുത്ത് നമുക്കിത് വിളമ്പാവുന്നതാണ്.

ഈ ഓറഞ്ച്ജ്യൂസ് പെട്ടെന്ന് തന്നെ കുടിക്കുന്നതായിരിക്കും നല്ലത് കാരണം ഇതിന്റെ കുരു ഒന്നും കളയാതെ തന്നെ അടിച്ചെടുത്തത് കൊണ്ട് അധികനേരം വയ്ക്കുകയാണെങ്കിൽ കയ്ക്കാനുള്ള സാധ്യത കൂടുതലാണ്. എപ്പോഴും ഉണ്ടാക്കുന്ന ജ്യൂസ് പോലെ അല്ലാതെ വളരെ സ്വാദിഷ്ടമായി ഈ രീതിയിൽ ഓറഞ്ച് ജ്യൂസ് ഉണ്ടാക്കുവാൻ എല്ലാവരും ട്രൈ ചെയ്യുമല്ലോ. Video Credits : Ladies planet By Ramshi