വലിച്ചെറിയുന്ന ഓറഞ്ച് തൊലിക്ക് ഇത്രയും ഉപയോഗം ഉണ്ടോയിരുന്നോ?? ഇത്രനാളും ഇതേപ്പറ്റി അറിയാതെ പോയിലോ.. | Orange Peels Tips | Cleaning Tips | Peels | kitchen tips

നാമെല്ലാവരും കഴിക്കുന്ന ഒരു പഴമാണ് ഓറഞ്ച്. എന്നാൽ ഈ ഓറഞ്ച് കഴിച്ചതിനുശേഷം അതിന്റെ തൊലി എവിടെയെങ്കിലും വലിച്ചെറിയുക യാണ് പതിവ്. എന്നാൽ ഓറഞ്ച് തൊലി കൊണ്ടുള്ള കുറച്ച് ടിപ്സുകൾ ഒന്നു നോക്കാം. ആദ്യമായി നമ്മുടെ ഓറഞ്ച് മുസംബി പോലുള്ള പഴങ്ങൾ എങ്ങനെ ജ്യൂസ് ഇല്ലാതെ ജ്യൂസ് ആക്കി എടുക്കാം എന്നുള്ളതാണ്. അതിനായി

ഓറഞ്ച് നടുവേ കട്ട് ചെയ്തതിനുശേഷം ഒരു ബൗളിന് ഉള്ളിൽ ചില്ല് ഗ്ലാസ് കമിഴ്ത്തി വെച്ചതിനു ശേഷം ഗ്ലാസിന് മുകളിൽ ഓറഞ്ച് വെച്ച് റൗണ്ട് ചെയ്ത് എടുക്കുക. അടുത്തതായി ഓറഞ്ച് തൊലി കൾ ചെറുതായി കട്ട് ചെയ്ത് എടുക്കുക. എന്നിട്ട് കുക്കറിന്റെ അകത്തേക്ക് ഇട്ടു കുറച്ചു വെള്ളം ഒഴിച്ച് അതിലേക്ക് ഒരു ടീസ്പൂൺ ഉപ്പും കുറച്ച് ഡിഷ് വാഷും ഒരു ടേബിൾ സ്പൂൺ

ബേക്കിംഗ് സോഡ കൂടിയിട്ട് നന്നായിട്ട് ഇളക്കിയതിനുശേഷം അതിനകത്തേക്ക് കറപിടിച്ച പാത്രങ്ങൾ എല്ലാം ഇട്ടു നന്നായി തിളപ്പിച്ച് എടു ക്കുകയാണെങ്കിൽ കറകൾ ഒക്കെ പോയി നല്ല ക്ലീൻ ആയി കിട്ടുന്നതാണ്. ഇതുപോലെ തന്നെയാ വെള്ളം കളയാതെ നമ്മുടെ സിങ്ങിന്നു മുകളിൽ ഒഴിച്ച് ചെറുതായി ഒന്ന് വാഷ് ചെയ്യുകയാണെങ്കിൽ സിങും ഇതുപോലെ ക്ലീൻ ചെയ്ത് എടുക്കാവുന്നതാണ്.

ബാത്റൂം ക്ലീൻ വാഷ്ബേസിൻ ക്ലീൻ ചെയ്യാനും സിംഗ് ക്ലീൻ ചെയ്യാനുമൊക്കെ ഏറ്റവും നല്ല ഒരു പോംവഴിയാണ് ഈ രീതി. നാമെല്ലാ വരും ഉപയോഗശേഷം വെറുതെ കളയുന്ന ഓറഞ്ചിന്റെ തൊലികൾ കൊണ്ട് ഇങ്ങനെ ഒരുപാട് ഉപയോഗങ്ങളുണ്ട്. കൂടുതൽ ടിപ്സുകൾ വീഡിയോ കണ്ടു മനസ്സിലാക്കാം. Video Credits : Shamnus kitchen