
ഉള്ളി സവാള കേടുകൂടാതെ സൂക്ഷിക്കാം.. ഇങ്ങനെ ചെയ്താൽ ഗ്യാസ് ഒരു മാസം കൂടുതൽ ഉപയോഗിക്കാം.!! | Onion storage long term
Onion storage long term malayalam : ഉള്ളി, ഉരുളക്കിഴങ്ങ്, വെളുത്തുള്ളി എന്നിവ എങ്ങനെ കേടുകൂടാതെ സൂക്ഷിക്കാമെന്ന് ആദ്യം നമുക്ക് നോക്കാം. സവാള എപ്പോഴും കടലാസ്സിൽ പരത്തിയിടുക. അതുപോലെ തന്നെ അടുപ്പ് ഉപയോഗിച്ച ശേഷം സൈഡുകളിൽ ഉള്ളി വെച്ചു കൊടുക്കുക. ഇത് ഉള്ളി പെട്ടെന്ന് അഴുകുന്നത് തടയും. അതുപോലെ തന്നെ ഉരുക്കിഴങ്ങാണെങ്കിലും വെളുത്തുള്ളിയാണെങ്കിലും
ഇത്പോലെ തന്നെ ഒരു പേപ്പറിൽ വിരിച്ചിടുക. ഉരുളക്കിഴങ്ങ് ഫ്രിഡ്ജിൽ സൂക്ഷിക്കാതിരിക്കുക. ഇനി ഹോട്ടൽ സ്റ്റൈലിൽ എങ്ങനെ മീൻഫ്രൈ ചെയ്യാമെന്ന് നോക്കാം. അതിനായി മീനിലേക്ക് വെളുത്തുള്ളി – ഇഞ്ചി പേസ്റ്റ്, കുരുമുളക് പൊടി, മഞ്ഞൾപൊടി, ഉപ്പ് എന്നിവ നന്നായി പിടിപ്പിക്കുക. അതിനുശേഷം ഒരു കടായി അടുപ്പത്തു വെക്കുക.

അതിലേക്ക് കുറച്ച് വെളിച്ചെണ്ണ, ഗരം മസാല, കുരുമുളക് പൊടി, 2-3 വേപ്പിലത്തണ്ട് എന്നിവ ചേർക്കുക. ഇനി മീൻ ചേർത്ത് പൊരിച്ചെടുക്കാം. ഫ്രൈ റെഡി.. അരിയിൽ പ്രാണികൾ വരാതിരിക്കാൻ അരിയിൽ വറ്റൽ മുളക് വെച്ച് കൊടുത്താൽ മതി… ഇനി ഗ്യാസ് എങ്ങനെ സേവ് ചെയ്യാമെന്നു നോക്കാം. അതിനായി ഗ്യാസിന്റെ കണക്ഷൻ വയർ ലീക് ഇല്ലെന്ന് എപ്പോഴും ഉറപ്പു വരുത്തുക,
ബർണ്ണർ ഇടയ്ക്കിടെ വൃത്തിയാക്കുകയും ചെയ്യുക. കുക്കറിനുള്ളിൽ കറ പറ്റിയിട്ടുണ്ടെങ്കിൽ കുറച്ച് ബേക്കിങ് സോഡയും ഡിറ്റെർജന്റും കലക്കിയൊഴിച്ച് കുറച്ച് നേരത്തിനു ശേഷം കഴിയെടുത്താൽ മതി. വാഴപ്പിണ്ടി വൃത്തിയാക്കാനുള്ള ബുദ്ധിമുട്ട് കുറക്കാൻ ഉരയുള്ള ഒരു പത്രം മതി. ഈ ടിപ്സിനെ കുറിച്ച് കൂടുതൽ അറിയണ്ടേ.. അതിനായി വീഡിയോ കാണൂ.. Video Credit : Vichus Vlogs