
വെളുത്തുള്ളി വാഷിംഗ് മെഷീനിൽ ഇങ്ങനെ ചെയ്തു നോക്കൂ.. ഇനി എത്ര കിലോ വെളുത്തുള്ളിയും തൊലി കളയാം.!! | Onion Garlic Tips
Onion Garlic Tips in Malayalam : അടുക്കള പണി ഒഴിഞ്ഞ സമയമില്ലാത്ത വീട്ടമ്മയാണോ നിങ്ങൾ? എന്നാൽ ഈ അടുക്കള നുറുങ്ങുകൾ പരീക്ഷിച്ച് നോക്കൂ. ഇനി ധാരാളം സമയം ലാഭിക്കാം. ദോശ മാവ് അരച്ച്, പുളിപ്പിച്ചിട്ട് രാവിലെ ഒരു സ്പൂൺ വെളിച്ചെണ്ണ ചേർത്ത് ഇളക്കിയാൽ ദോശ നല്ല മൃദു ആവും. ഒപ്പം നല്ല രുചികരവും ആവും. ഈ ദോശ ചുടുന്നത് ഇരുമ്പ് ചട്ടിയിൽ ആണോ? ഈ ദോശ അപ്പോൾ അടിയിൽ പിടിച്ചാൽ എന്തു ചെയ്യും?
അതിനായി ആദ്യം ഇരുമ്പ് ചട്ടിയിൽ ചട്ടകം വച്ച് കരി എല്ലാം ഇളക്കണം. ഇളക്കിയിട്ട് ആ ചട്ടി തുടയ്ക്കണം. ശേഷം എണ്ണ ഒഴിച്ചിട്ട് ഒരു കോഴി മുട്ട പൊട്ടിച്ചൊഴിക്കണം. മുട്ട പൊരിച്ചെടുത്തതിന് ശേഷം ദോശ ചുട്ടാൽ പിന്നെ ദോശ അടിയിൽ പിടിക്കുകയേ ഇല്ല. വീട്ടിലെ ടേബിൾ, അടുക്കളയിലെ കൗണ്ടർ ടോപ് എന്നിവിടങ്ങളിൽ ഉള്ള പാറ്റ, ഉറുമ്പ് എന്നിവയുടെ ഒക്കെ ശല്യം അകറ്റാനായി ഒരു നാരങ്ങയുടെ നീര്, നാരങ്ങയുടെ തൊലി മുറിച്ചത്, കുറച്ച് വിം ലിക്വിഡ്,

കുറച്ചു വെള്ളം, രണ്ട് സവാളയുടെ തൊലി, കുറച്ചു പൗഡർ എന്നിവ തിളപ്പിക്കാം. ഇത് തണുത്തിട്ട് ഒരു സ്പ്രേ ബോട്ടിലിൽ ഒഴിച്ച് സ്പ്രേ ചെയ്‌താൽ പ്രാണികളുടെ ശല്യം വിട്ടൊഴിയും. വെളുത്തുള്ളി തൊലി രണ്ടേ രണ്ട് മിനിറ്റിൽ കളയാൻ ഉള്ള മാജിക് അറിയണ്ടേ? ആദ്യം തന്നെ രണ്ടു വശവും മുറിക്കണം. എന്നിട്ട് കൈ വച്ച് ഞെരടണം. ശേഷം ചെറിയ ചൂട് വെള്ളത്തിലിട്ടു വയ്ക്കണം. എന്നിട്ട് കഴുകി ഞെരടി എടുത്താൽ തൊലി പെട്ടെന്ന് ഇളകി വരും.
ഇന്നത്തെ കാലത്ത് വസ്ത്രങ്ങളിലെ രോഗാണുക്കൾ, ബാക്റ്റീരിയ എന്നിവയെ നശിപ്പിക്കാൻ വെളുത്തുള്ളി ഉപയോഗിച്ച് ഒരു അടിപൊളി ടിപ് അറിയാനായി വീഡിയോ മുഴുവനായും കാണുക. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. Video credit : Ramshi’s tips book