1 സവാളയും 2 മുട്ടയും ഇത് പോലെ ചെയ്ത് നോക്കൂ.. അടിപൊളി ടേസ്റ്റിൽ ഇഷ്ടം പോലെ സ്നാക്ക്സ് തയ്യാറാക്കാം.!! | Onion egg evening snack recipe

വളരെ ടേസ്റ്റി ആയ ഒരു സ്നാക്ക് റെസിപ്പിയെ കുറിച്ച് പരിചയപ്പെടാം. വളരെ സിമ്പിൾ ആയി തയ്യാറാക്കി എടുക്കാവുന്ന ഒരു സ്നാക്ക് റെസിപ്പി ആണിത്. ഇതിനായി ആദ്യം ഒരു പാത്രത്തിലേക്ക് 2 കോഴി മുട്ട പൊട്ടിച്ച് ഒഴിക്കുകയാണ് ചെയ്യേണ്ടത്. അടുത്തതായി ഇതിലേക്ക് ഒരു സബോള വളരെ ചെറുതായി അരിഞ്ഞു ചേർത്ത് കൊടുക്കുക.

കൂടാതെ ഒരു പച്ചമുളക് ചെറുതായി അരിഞ്ഞതും ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് നല്ലതു പോലെ ഇളക്കി എടുക്കുക. ഇതിലേക്ക് ആവശ്യമുണ്ടെങ്കിൽ തക്കാളി ചെറുതായി അരിഞ്ഞത് അല്ലെങ്കിൽ മറ്റെന്തെങ്കിലും വെജിറ്റബിൾസ് ചേർത്ത് കൊടുക്കാവുന്നതാണ്. അടുത്തതായി ഒരു പാൻ എടുത്ത് അതിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ഒന്നു ചുറ്റിച്ചു അതിനുശേഷം

ഈ കലക്കി വച്ചിരിക്കുന്ന മുട്ട അതിലേക്ക് ഒഴിച്ച് ഒന്ന് പരത്തി എടുക്കുക. രണ്ടു സൈഡ് മറിച്ചിട്ട് ഓംലെറ്റ് എടുത്ത് മാറ്റിയതിനു ശേഷം നീളത്തിൽ ചെറുതായി ഒന്ന് കട്ട് ചെയ്തു കൊടുക്കുക. അതുപോലെ തന്നെ ക്രോസ് വീണ്ടും കട്ട് ചെയ്ത് എടുക്കുക. ഒരു പാത്രത്തിലേക്ക് കുറച്ച് കടലപ്പൊടിയും അതിലേക്ക് ആവശ്യത്തിന് ഉപ്പും കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും

അര ടീസ്പൂൺ മുളകു പൊടിയും ഇട്ട് കുറച്ച് വെള്ളം ഒഴിച്ച് നല്ലതുപോലെ കട്ടിയായി കുഴച്ചെടുക്കുക. അടുത്തതായി ഒരു പാനിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് നല്ലതു പോലെ ചൂടായി കഴിയുമ്പോഴേക്കും മാറ്റിവെച്ച ഓംലെറ്റ് ഓരോന്ന് കടലപ്പൊടിയിൽ മുക്കിയ ശേഷം എണ്ണയിൽ ഇട്ട് വറുത്തെടുക്കുക. Video credit : ഉമ്മച്ചിന്റെ അടുക്കള by shereena