
കണ്ണു നീറാതെ സവോള കട്ട് ചെയ്യാം.!! ഈ ഡ്രിങ്ക് നിങ്ങളെ അത്ഭുതപ്പെടുത്തും.!! അടുക്കളയിൽ പരീക്ഷിക്കാവുന്ന ചില കിടിലൻ ട്രിക്കുകൾ! | Onion and Fenugreek Tips Malayalam
അടുക്കള ജോലി എളുപ്പമാക്കാനായി പല രീതിയിലുള്ള ട്രിക്കുകളും പരീക്ഷിച്ചു നോക്കുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും.എന്നാൽ കൂടുതലും അവയിൽ പലതും വിജയം കാണാറില്ല എന്നതാണ് സത്യം. വളരെ ഉപകാരപ്രദമായ കുറച്ച് കിടിലൻ അടുക്കള ട്രിക്കുകൾ അറിഞ്ഞിരിക്കാം. എല്ലാ കറികളിലും ഒഴിച്ചു കൂടാനാവാത്ത ഒരു ചേരുവയാണ് സവാള. എന്നാൽ സവാള അരിയുമ്പോൾ എപ്പോഴും കണ്ണിൽ നിന്നും വെള്ളം വരുന്ന പ്രശ്നം ഉണ്ടാകാറുണ്ട്.
അത് ഒഴിവാക്കാനായി സവാള തൊലി പൊളിച്ച് വെള്ളത്തിൽ അരമണിക്കൂർ നേരം ഇട്ടുവച്ചാൽ മതി. അതിനുശേഷം എടുത്ത് അരിയുകയാണെങ്കിൽ കണ്ണിൽ നിന്നും വെള്ളം വരുന്ന പ്രശ്നം ഒഴിവാക്കാനായി സാധിക്കും. അല്ലെങ്കിൽ സവാളയുടെ തൊലി കളഞ്ഞ് അരമണിക്കൂർ ഫ്രിഡ്ജിൽ വച്ച് എടുത്ത് അരിഞ്ഞെടുത്താലും ഈ ഒരു പ്രശ്നം ഒഴിവാക്കാനായി സാധിക്കുന്നതാണ്. അതുപോലെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം സവാള അരിഞ്ഞതിനു ശേഷം പുറത്ത് ഒരുപാട് നേരം വച്ച് ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കാരണം അതിൽ ധാരാളം ബാക്ടീരിയ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
നത്തോലി ഉപയോഗിച്ച് പീര തയ്യാറാക്കുമ്പോൾ ഒട്ടും പൊട്ടിപ്പോകാത്ത രീതിയിൽ ചെയ്യാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. ആദ്യം തന്നെ ഒരു ചട്ടിയിലേക്ക് കഴുകി വൃത്തിയാക്കിയ നത്തോലി, കറിവേപ്പില, കുടംപുളി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് അൽപനേരം വേവിക്കാനായി വയ്ക്കണം. ഈയൊരു സമയം ഒരു മിക്സിയുടെ ജാറിലേക്ക് അരക്കപ്പ് തേങ്ങ കാൽ ടീസ്പൂൺ ഉലുവ, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, മൂന്നോ നാലോ കാന്താരി മുളക്, അര ടീസ്പൂൺ കുരുമുളക് എന്നിവ നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുത്ത മാറ്റിവയ്ക്കാം.
അതിനുശേഷം ഈയൊരു അരപ്പും, ആവശ്യത്തിന് ഉപ്പും കൂടി മീനിലേക്ക് ചേർത്ത് അൽപ്പനേരം കൂടി അടച്ചു വയ്ക്കണം. മീൻ പൊട്ടിപ്പോകാതിരിക്കാനായി തവിയുടെ പിൻവശം വെച്ച് ഒന്ന് ഇളക്കി കൊടുക്കാവുന്നതാണ്. വാങ്ങി വയ്ക്കുന്നതിനു മുൻപായി അല്പം വെളിച്ചെണ്ണ കൂടി തൂവി കൊടുക്കുകയാണെങ്കിൽ നല്ല ഉഗ്രൻ നത്തോലി പീര തയ്യാറാക്കി എടുക്കാവുന്നതാണ്.ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Video Credit : Tips Of Idukki