ഇങ്ങനെ സാമ്പാർ ഉണ്ടാക്കിയാൽ ഇനി വേറെ കറി ഒന്നും വേണ്ട.. അടിപൊളി രുചിയിൽ നാടൻ സാമ്പാർ.!! | Onam special Easy Kerala Sambar Recipe

Onam special Easy Kerala Sambar Recipe Malayalam : നാടൻ സാമ്പാർ റെസിപ്പി ആയാലോ ഇന്ന്. പച്ചക്കറികൾ വൃത്തിയാക്കി സാമ്പാറിന് പാകത്തിൽ അല്പം വലിയ കഷണങ്ങൾ ആക്കി മുറിച് ഒരു പാത്രം വെള്ളത്തിൽ അല്പം ഉപ്പും മഞ്ഞളും ചേർത്ത് നല്ല പോലെ കഴുകുക. പരിപ്പ് കഴുകി കുതിർത്ത് കാൽ സ്പൂൺ മഞ്ഞൾപ്പൊടി, ഉപ്പ്, കാൽ സ്പൂൺ ഉലുവ, രണ്ടു മൂന്ന് ചെറിയ ഉള്ളി, 4 പച്ചമുളക് അല്പം സവാള, മൂന്നു നാല് വെളുത്തുള്ളി എന്നിവ ചേർത്ത് ആവശ്യമായ വെള്ളത്തിൽ കുക്കറിൽ വേവിക്കുക.

 • വെണ്ടയ്ക്ക, വഴുതനങ്ങ, കിഴങ് ക്യാരറ്റ്, കായ, ചേന, ചേമ്പ്, കുമ്പളം,പയർ തുടങ്ങിയ പച്ചക്കറികൾ (മത്തനും കുമ്പളവും സാമ്പാറിന് നല്ല കട്ടി നൽകും) / സാമ്പാർ കിറ്റ് വാങ്ങിയാലും മതി
 • പച്ചമുളക്
 • സവാള
 • കറിവേപ്പില
 • 220 ഗ്രാം പരിപ്പ് (5-6 പേർക്കുള്ള സാമ്പാറിന്)
 • മല്ലിപ്പൊടി
 • മഞ്ഞൾപൊടി
 • സാമ്പാർപ്പൊടി
Sambar
 • കടുക്
 • ഉപ്പ്
 • ചെറിയ ഉള്ളി
 • ഉലുവ
 • വറ്റൽമുളക്
 • വെളുത്തുള്ളി
 • കായപ്പൊടി
 • മല്ലിയില
 • വെളിച്ചെണ്ണ

ഒരു കട്ടിയുള്ള പാത്രത്തിൽ അരിഞ്ഞുവെച്ച പച്ചക്കറി കഷണങ്ങൾ, വെണ്ടയ്ക്ക ഒഴികെ അര സ്പൂൺ ഉപ്പ് അല്പം വെള്ളവും രണ്ടു സ്പ്പൂൺ സാമ്പാർ പൊടിയും ചേർത്ത് വേവിക്കുക. പച്ചക്കറികളെല്ലാം നല്ല പോലെ വെന്ത ശേഷം വേവിച്ച പരിപ്പ് അതിലേക്ക് ചേർക്കുക. ഇതിലേക്ക് കറിവേപ്പിലയും ഒന്നര സ്പൂൺ കായപ്പൊടിയും ചേർത്തിളക്കുക. പുളിക്കനുസരിച്ച് വാളമ്പുളി പിഴിഞൊഴിക്കുക, മല്ലിയിലയും ചേർക്കണം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ. Video credit : Village Spices