ഈ പൈനാപ്പിൾ പച്ചടി ഉണ്ടെങ്കിൽ ഓണസദ്യ കെങ്കേമമായിരിക്കും.. സദ്യ സ്പെഷ്യൽ മധുര പച്ചടി.!! | Onam Sadya Madhura Pineapple Pachadi Recipe

Onam Sadya Madhura Pineapple Pachadi Recipe Malayalam : സദ്യയിലേക്ക്‌ വിളമ്പാൻ ഒരു രുചിയൂറും പൈനാപ്പിൾ പച്ചടി തയ്യാറാക്കിയാലോ.? അതിനായി ഒരു മീഡിയം വലുപ്പമുള്ള പൈനാപ്പിളിന്റെ മുക്കാൽ ഭാഗം വളരെ ചെറിയ കഷ്ണങ്ങളാക്കി കൊത്തി അരിഞ്ഞെടുക്കുക. ബാക്കിയുള്ള പൈനാപ്പിൾ മിക്സിയിൽ അരച്ച് വെക്കുക. ഒരു കടായിയിൽ അരിഞ്ഞ പൈനാപ്പിൾ, മഞ്ഞൾ പൊടി, വെള്ളം എന്നിവ ചേർത്ത് നന്നായി ഇളക്കുക.

ഏകദേശം 20 മിനിറ്റ് ചെറിയ തീയിൽ കടായി അടച്ചു വെച്ച് വേവിക്കുക. ഇടയ്ക്കിടെ ഇളക്കുക. പൈനാപ്പിൾ നന്നായി വേവുമ്പോൾ ഒരു ക്യൂബ് ശർക്കരയും ആവശ്യത്തിന് ഉപ്പും, ബാക്കിയുള്ള പൈനാപ്പിൾ പേസ്റ്റ് ആക്കിയതും ചേർത്ത് നന്നായി ഇളക്കി 15 മിനിറ്റ് കൂടി വേവിക്കുക. കടായി അടഅടയ്‌ക്കേതില്ല. ഇടയിൽ, കുറച്ച് വെള്ളം ചേർത്ത് അര മുറി ചിരകിയ തേങ്ങയും അര സ്പൂൺ മഞ്ഞൾ പൊടിയും ചേർത്ത ഒരു അരപ്പ് ഉണ്ടാക്കുക.

Pineapple Pachadi

ശർക്കര, പൈനാപ്പിൾ എന്നിവ നന്നായി യോജിക്കുമ്പോൾ ഈ അരപ്പ് ചേർത്ത് നന്നായി ഇളക്കുക. പൈനാപ്പിളും അരപ്പും ചേർന്ന് നന്നായി തിളച്ച് വെന്ത ശേഷം 1 teespoon കടുകും കുറച്ചു പച്ച മുളകും ചതച്ചു ചേർക്കുക. തീ ഓഫ് ചെയ്ത ശേഷം മുന്തിരി, കറിവേപ്പില, കട്ടിയുള്ള തൈര് എന്നിവ ചേർക്കുക. തൈര് ചേർത്തതിന് ശേഷം പച്ചടി തിളപ്പിക്കാൻ പാടില്ല. ഇനി ഇതിലേക്ക് കറിവേപ്പില, ഉണങ്ങിയ ചുവന്ന മുളക്, കടുക് എന്നിവ വെളിച്ചെണ്ണയിൽ താളിച്ച് ഒഴിക്കണം.

താളിച്ചത് പച്ചടിയിലേക്ക് ഒഴിച്ച് നന്നായി ഇളക്കി കടായി അടച്ച് വയ്ക്കുക. നമ്മുടെ രുചിയൂറും പൈനാപ്പിൾ പച്ചടി റെഡി. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. Video Credit : Sree’s Veg Menu