ഈ ഓണത്തിന് കുറുക്കു കാളൻ ഇങ്ങനെ ഒന്ന് തയാറാക്കി നോക്കൂ.. ഓണസദ്യ സ്പെഷ്യൽ കുറുക്കു കാളൻ.!! | Onam Recipes Kurukku Kaalan

Onam Recipes Kurukku Kaalan Malayalam : കുറുക്കു കാളന് പല രുചിഭേദങ്ങളുണ്ട്. പല നാട്ടിലും പല രീതിയിൽ ആയിരിക്കും അതിന്റെ രുചി. അതുപോലെ പഴമയുടെ രീതിയിൽ ഒരു കുറുക്കു കാളൻ പരീക്ഷിച്ചാലോ!! ആദ്യമായി ഒരു ഉരുളി അടുപ്പത്തു വെക്കുക. അതിലേക്ക് പച്ചക്കറികൾക്ക് ആവശ്യമായ വെള്ളം ചൂടാക്കുക. ചൂടായ വെള്ളത്തിലേക്ക് കുറച്ച് പച്ചമുളക് ചേർക്കുക.

അത് വാടി വരുമ്പോൾ വലിയ കഷണങ്ങളാക്കി മുറിച്ച് വച്ച ചേന, പച്ചക്കായ എന്നിവ സമാസമം ചേർക്കുക. അതിലേക്ക് ഇനി പൊടികൾ ചേർക്കാം. ആവശ്യത്തിന് കുരുമുളക് പൊടി, മഞ്ഞൾ പൊടി, മുളക് പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി വേവിക്കുക. ഇവ നന്നായി തിളച്ച് വെന്ത് വരുമ്പോൾ ആവശ്യമായ കല്ലുപ്പ് ചേർത്ത് കൊടുക്കുക. ഇനി ആവശ്യമായ മോര് ചേർക്കണം.

Kurukku Kaalan

കട്ടകളില്ലാത്ത നല്ല പുളിയുള്ള മോര് വേണം ഇതിനെടുക്കാൻ. ഇവ നന്നായി യോജിച്ച് വരുമ്പോൾ കറിവേപ്പില കൂടി ചേർക്കുക. ശേഷം കയ്യെടുക്കാതെ കുറച്ചു സമയം ഇളക്കി കുറുകാനായി വെക്കുക. നന്നായി കുറുകിയ കാളനിലേക്ക് തേങ്ങ, ജീരകം എന്നിവ അരച്ചെടുത്തത് ചേർത്ത് 2 മിനിറ്റോളം തിളപ്പിച്ച്‌ തീ ഓഫ്‌ ചെയ്യുക. ഇനി കാളൻ വറവിടാനായി ഒരു ചട്ടി വെക്കുക.

അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടായ ശേഷം കടുക് പൊട്ടിച്ച് കറിവേപ്പിലയും ചേർത്ത് മൂപ്പിച്ച് കാളനിലേക്ക് ഒഴിക്കുക. ശേഷം അതേ ചട്ടിയിലേക്ക് കുറച്ചു നെയ്യൊഴിച്ച് അൽപ്പം ഉലുവ പൊടിയും ചേർത്തിളക്കി കാളനിലേക്ക് ഒഴിച്ച് ഇളക്കുക. അടിപൊളി കുറുക്കു കാളൻ റെഡി. കൂടുതൽ അറിയാനായി വീഡിയോ കാണുക. Video Credit : Sree’s Veg Menu