പഴയ തുണികൾ കത്തിച്ചു കളയുന്നതിനു മുമ്പ് ഈ അത്ഭുതം ഒന്ന് കണ്ടു നോക്കൂ.. ഇത്രയും കാലം അറിയാതെ പോയല്ലോ!! | Old clothes recycling

സാധാരണയായി നമ്മുടെ ആവശ്യം കഴിഞ്ഞ് തുണികൾ കത്തിച്ചു കളയുകയാണ് പതിവ്. ഇനി മുതൽ അങ്ങനെ ചെയ്യാൻ വരട്ടെ . വെട്ടു കഷണങ്ങളും പഴയ തുണികളും ഉപയോഗിച്ച് വളരെ മനോഹരമായ ഒരു സംഭവം നമുക്ക് ചെയ്തെടുക്കാം. എങ്ങനെയെന്ന് നോക്കുക. ആദ്യം രണ്ടു കളറിലുള്ള വെട്ടു തുണി കളാേ ഉപയോഗ ശൂന്യമായ തുണിയുടെ കഷണങ്ങളോ എടുക്കുക.

ഇനി ചതുരാകൃതിയിലുള്ള മറ്റൊരു തുണി കൂടി എടുക്കുക. പഴയ തലയിണ കവറുകൾ ആണെങ്കിൽ ഉത്തമം. ഈ തുണി കോട്ടൺ ആകാൻ ശ്രദ്ധിക്കണം. പോളിസ്റ്റർ ഉപയോ ഗിക്കാൻ പാടുള്ളതല്ല. നാലര ഇഞ്ച് വീതിയുള്ള കഷണങ്ങൾ ആണ് എടുക്കേണ്ടത്. വെട്ടു കഷണങ്ങളെ കാലിഞ്ച് ഗാപ്പിൽ നീളത്തിൽ ചേർത്ത് അടിച്ചെടുക്കുക. നീളത്തിൽ അടിച്ചതിനുശേഷം നല്ല വശം പുറത്തേക്ക് ആക്കുക. ഇങ്ങനെ എല്ലാ

കഷണങ്ങളും അടിച്ചെടുക്കുക. ശേഷം ഇവ തലയണ കവറിൽ നിരത്തിവെച്ച് സ്റ്റിച്ച് ചെയ്ത് എടുക്കുക. ഗ്യാപ് ഇല്ലാതെ ചേർത്തുവെച്ചാണ് അടിക്കേണ്ടത്. ഇനി അടുത്ത കളറിലുള്ള തുണി ഒന്നിടവിട്ട് ഗ്യാപ്പുകൾ ഇല്ലാതെ തലയണ കവർ അടിച്ചു ചേർക്കുക. പഴയ നെയ്ത്തു പാ ഉണ്ടാക്കിയെടുക്കുന്നത് പോലെയാണ് തുണികളും എടുക്കേണ്ടത്. ഇങ്ങനെ നമുക്ക് വളരെ മനോഹരമായ ഡോർ മാറ്റ് ചെയ്തെടുക്കാവുന്നതാണ്.

സംശയങ്ങൾ ഉള്ളവർ വീഡിയോ മുഴുവനായും കാണുക. ഇതൊക്കെ പിടുത്തം കിട്ടി കഴിഞ്ഞാൽ പിന്നെ നിങ്ങൾ പഴയ തുണികൾ കളയുക ഇല്ല . ഡോർ മാറ്റാനായി കടയിലേക്ക് ഓടേണ്ടിയും വരില്ല. അത്രയ്ക്ക് കിടുക്കനാണ് ഈ അയറ്റം. Old clothes recycling.. Video Credits : E&E Creations