നുറുക്ക് ഗോതമ്പ് കൊണ്ട് ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കൂ.. രാവിലെ ഇനി എന്ത് എളുപ്പം.!!

നുറുക്ക് ഗോതമ്പ് ഉണ്ടെങ്കിൽ രാവിലെയോ വൈകീട്ടോ ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കണേ. രാവിലെ ജോലി ഇനി എന്തെളുപ്പം! നുറുക്ക് ഗോതമ്പ് കൊണ്ട് ഉണ്ടാക്കാൻ പറ്റുന്ന ടേസ്റ്റിയായിട്ടുള ഒരു ബ്രേക്ക്ഫാസ്റ്റ് റെസിപ്പിയാണ് നമ്മൾ ചെയ്യാൻ പോകുന്നത്. സാധാരണ നുറുക്ക് ഗോതമ്പ് ഉപയോഗിച്ച് ഉപ്പുമാവ് ഉണ്ടാക്കാറുണ്ട്.

ഇത് ചിലപ്പോൾ കട്ടകെട്ടുകയും കുഴഞ്ഞു പോകുന്നതും പതിവാണ്. ഒട്ടും ഒട്ടിപിടിക്കാതെ ടേസ്റ്റിയായിട്ടുള്ള നുറുക്ക് ഗോതമ്പ് ഉപ്പുമാവ് ഉണ്ടാക്കിയാലോ.? അതിനായി ഒരു ബൗളിലേക്ക് 1 കപ്പ് ഗോതമ്പ് നുറുക്ക് എടുക്കുക. എന്നിട്ട് അതിലേക്ക് കുറച്ചു വെള്ളം ഒഴിച്ച് ഒരു അര മണിക്കൂർ വെള്ളത്തിൽ കുതിർക്കാണ് വെക്കുക. അതിനുശേഷം

ഇത് നല്ലപോലെ കഴുകി ഊറ്റിയെടുക്കുക. അടുത്തതായി ഇത് വേവിച്ചെടുക്കണം. നമ്മൾ ഇവിടെ ഇഡലി പാത്രത്തിലാണ് വേവിച്ചെടുക്കുന്നത്. അതിനായി ഇഡലി തട്ടിൽ നുറുക്ക് ഗോതമ്പ് ഇട്ടശേഷം ഇഡലി പാത്രത്തിൽ ഇറക്കിവെച്ച് ആവിയിൽ ഇത് വേവിച്ചെടുക്കുക. ഏകദേശം ഒരു 10 മിനിറ്റ് ആവിയിൽ വേവിച്ചെടുത്താൽ മതിയാകും. നന്നായി തണുത്തതിനു ശേഷം

ഇത് ഒരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. അതിനുശേഷം ചൂടായ ഒരു കടായിയിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. വെളിച്ചെണ്ണ നല്ലപോലെ ചൂടായി വരുമ്പോൾ ഇതിലേക്ക് 1/2 tsp കടുക് ചേർത്ത് ഒന്ന് പൊട്ടിച്ചെടുക്കുക. പിന്നീട് ചെയ്യേണ്ട കാര്യങ്ങൾ വിഡിയോയിൽ കാണിച്ചു തരുന്നുണ്ട്. Video credit: Ladies planet By Ramshi