നുറുക്ക് ഗോതമ്പ് കൊണ്ട് മനസ്സിൽ പോലും വിചാരിക്കാത്തത്.. വായിലിട്ടാൽ അലിഞ്ഞു പോവും ഒരു അടാർ ഐറ്റം.!!

ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് നുറുക്ക് ഗോതമ്പ് ഉപയോഗിച്ച് നിങ്ങൾ മനസ്സിൽ പോലും വിചാരിക്കാത്ത ഒരു കിടിലൻ റെസിപ്പിയാണ്. നുറുക്ക് ഗോതമ്പ് ഉപയോഗിച്ച് പഞ്ഞിപോലെ സോഫ്റ്റും വളറെ ടേസ്റ്റിയും ആയിട്ടുള്ള ഒരു കിടിലൻ കേക്ക് ആണ് നമ്മൾ ഉണ്ടാക്കുന്നത്. ഇത് നമ്മൾ ഇഡലി തട്ടിലാണ് ഉണ്ടാക്കി എടുക്കുന്നത്.

അതുകൊണ്ടുതന്നെ ആർക്കും വളരെ സിമ്പിൾ ആയി തന്നെ ഉണ്ടാക്കാവുന്നതാണ്. അതിനായി ആദ്യം 1/2 കപ്പ് നുറുക്ക് ഗോതമ്പ് 2 മണിക്കൂർ വെള്ളത്തിൽ കുതിർത്തി വെക്കുക. എന്നിട്ട് ഇത് കഴുകി വൃത്തിയാക്കി നല്ലപോലെ ഊറ്റിയെടുത്ത് ഒരു മിക്സിയുടെ ജാറിലേക്കിട്ടുകൊടുക്കുക. പിന്നീട് അതിലേക്ക് 2 കോഴിമുട്ട ചേർത്ത് നല്ലപോലെ ഒന്ന് അടിച്ചെടുക്കുക.

അതിനുശേഷം അതിലേക്ക് 1/4 ഓയിൽ, 2 tbsp പാൽപ്പൊടി, ഒരു നുള്ള് ഉപ്പ്, 1/4 കപ്പ് പഞ്ചസാര എന്നിവ ചേർത്ത് നല്ലപോലെ അടിച്ചെടുക്കുക. പിന്നീട് ഇതിലേക്ക് 1/2 tsp ബേക്കിംഗ് പൗഡർ, 1/4 tsp ബേക്കിംഗ് സോഡയും കൂടി ചേർത്ത് കറക്കിയെടുക്കുക. എന്നിട്ട് ഇത് ഒരു ബൗളിലേക്ക് മാറ്റുക. അതിനുശേഷം ഇതിലേക്ക് 1/4 കപ്പ് ഗോതമ്പ്പൊടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കുക.

അങ്ങിനെ നമ്മുടെ ബാറ്റർ റെഡിയായിട്ടുണ്ട്. അടുത്തതായി ഇഡലിത്തട്ടിൽ കുറച്ച് ഓയിൽ പുരട്ടിയെടുക്കുക. എന്നിട്ട് അതിലേക്കാവശ്യമായ മാവ് ഒഴിച്ച് കൊടുക്കുക. എന്നിട്ട് ഇത് ഇഡലി പാത്രത്തിൽ വെള്ളം ഒഴിച്ച് തിളപ്പിച്ച് ആവിയിൽ വേവിച്ചെടുക്കുക. Video credit: Ladies planet By Ramshi