ഇതൊന്നു കണ്ടു നോക്കൂ.. കോട്ടിങ് ഇളകിയ നോൺസ്റ്റിക് പാൻ പുത്തൻ പോലെ ഇരിക്കാൻ.. പേസ്റ്റ് കൊണ്ട് ഒരു സൂത്രം.!! | Nonstick pan Tips
Nonstick pan Tips Malayalam : അടുക്കള ഒന്ന് കണ്ണോടിച്ചു നോക്കിക്കേ. എന്തോ ഒരു പന്തികേട് ഉണ്ടല്ലോ? ഒന്ന് വൃത്തിയാക്കിയിട്ട് കുറച്ച് നാളായി അല്ലേ. പഴയ, കറ പിടിച്ച സാധനങ്ങൾ കുറച്ചധികം ഉണ്ടല്ലോ. അതൊക്കെ മാറ്റിയാൽ തന്നെ ഒരു ഐശ്വര്യം വരും.നിൽക്ക്. കളയാൻ വരട്ടെ. നിങ്ങളുടെ അടുത്ത് കുറച്ച് കോൾഗേറ്റ് ഉണ്ടാവില്ലേ? അത് വച്ച് നമുക്ക് ഒരു പണി ചെയ്യാം. കോട്ടിംഗ് പോയ നോൺ സ്റ്റിക്ക് പാത്രം ഉണ്ടോ. അത് എടുത്ത് നന്നായി സാൻഡ് പേപ്പർ ഉപയോഗിച്ച് ഉരയ്ക്കണം.
അതിലെ കോട്ടിംഗ് മൊത്തം ഇളക്കണം. ഇതിലേക്ക് കുറച്ച് സബീന ഇടണം. ( സബീനയ്ക്ക് പകരം ഉപയോഗിക്കാവുന്ന സാധനങ്ങൾ എന്താണ് എന്ന് വീഡിയോയിൽ പറയുന്നുണ്ട് ) ഒപ്പം ബേക്കിങ് സോഡയും കോൾഗേറ്റും ഇട്ട് തുണി കൊണ്ട് നന്നായി ഉരയ്ക്കണം. കഴുകി നോക്കുമ്പോൾ കോട്ടിംഗ് ബാക്കി ഉണ്ടെങ്കിൽ വീണ്ടും സാൻഡ് പേപ്പർ ഇട്ട് ഉരയ്ക്കണം. വിശദമായി വീഡിയോയിൽ കാണാം.പച്ചക്കറി അരിയാൻ ഉപയോഗിക്കുന്ന ഗ്രേറ്റർ,

കത്തി എന്നിവയിൽ ഒക്കെ കറയും തുരുമ്പും പറ്റിയിട്ടുണ്ടോ? ഇവിടെയും കോൾഗേറ്റ് നിങ്ങളുടെ സഹായത്തിനു എത്തും. കുറച്ചു പേസ്റ്റും നാരങ്ങയും മതി ഇതൊക്കെ വെട്ടി തിളങ്ങാൻ.തുണികൾ ഇസ്തിരി ഇടുന്ന ഇസ്തിരി പെട്ടിയിൽ കറ ഉണ്ടോ? പേടിക്കണ്ട. ഇതിലേക്ക് കുറച്ച് പേസ്റ്റ് ഇട്ട് മുഴുവൻ പരത്തുക. മറ്റൊരു പാത്രത്തിൽ കുറച്ച് ബേക്കിങ് സോഡയും നാരങ്ങാനീരും ചേർത്ത് കുഴയ്ക്കണം.
ഇതും കൂടി പേസ്റ്റിന്റെ ഒപ്പം തേച്ചിട്ട് നനഞ്ഞ തുണി കൊണ്ട് നന്നായി തുടക്കണം.അടുക്കളയിലെ റൈസ് കുക്കറും ഇതേ രീതിയിൽ വൃത്തിയാക്കാം.ഇപ്പോൾ എങ്ങനെ ഉണ്ട് അടുക്കള അടുക്കളയുടെ മുഖഛായ തന്നെ മാറിയില്ലേ? വൃത്തിയാക്കുന്ന രീതി വിശദമായി അറിയാൻ വീഡിയോ കാണാം. Video Credit : SajuS TastelanD