ഈ ചെടിയുടെ പേര് അറിയാമോ.? തീർച്ചയായും അറിയണം ഇതിന്റെ ഞെട്ടിക്കുന്ന അത്ഭുത ഗുണങ്ങൾ.!! | Nithyakalyani Plant Benefits

Nithyakalyani Plant Benefits Malayalam : ഈ ചെടി ഒരെണ്ണം എങ്കിലും നിങ്ങളുടെ ഉണ്ടെങ്കിൽ ഇത് ഏറെ ഗുണം ചെയ്യും, ഉപകാരപ്രദമായ അറിവ്. ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് ഒരു ചെടിയെ കുറിച്ചാണ്. പണ്ടുകാലങ്ങളിൽ ഓണസമയത്ത് അത്തപൂക്കളം ഇടാനായി പറമ്പിലേയും മറ്റും പൂക്കൾ പറിക്കാൻ പോകുമ്പോൾ ഈ ചെടിയെയും പൂക്കളെയും കണ്ടിട്ടുണ്ടാകും. ഈ പൂ പറിക്കുമ്പോൾ തന്നെ പലരും പറയും ആ പൂ പറിക്കണ്ട..

അത് ശവനാറിയാണ് എന്ന്. പണ്ടുകാലങ്ങളിൽ ഇങ്ങനെ മാറ്റിയിരുത്തിയിരുന്ന ഈ ചെടി ഇന്ന് പലരുടെയും വീട്ടുമുറ്റത്ത് അല്ലെങ്കിൽ പൂന്തോട്ടങ്ങളിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്. നിത്യകല്യാണി എന്നാണ് ഇതിന്റെ ശരിയായ പേര്. എന്നാൽ ഈ ചെടി ഉഷമലരി, നയന്‍താര, അഞ്ചിലത്തെറ്റി, പാണ്ടി റോസ്, അഞ്ചിലത്തെറ്റി, കാശിത്തെറ്റി, ചുംബുടു എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്.

Nithyakalyani Plant Benefits

ശവക്കോട്ടകളിൽ നട്ടുവളർത്താറുള്ള ചെടിയായിരുന്നതുകൊണ്ട് ഇതിനെ ശവംനാറി, ചുടുകാട്ടുമുല്ല, ശവക്കോട്ടപ്പച്ച എന്നും വിളിക്കുന്നുണ്ട്. അങ്ങനെ അവഗണിച്ചു കളയേണ്ട ഒന്നല്ല ഈ ചെടി. ആള് ചില്ലറക്കാരനല്ല! ഒരുപാട് ഔഷധ ഗുണങ്ങൾ അടങ്ങിയ അത്ഭുതമരുന്നാണിത്. ഔഷധ സസ്യ ലോകത്തെ ‘ടൂ ഇന്‍ വണ്‍’ എന്നാണ് നിത്യകല്യാണിയെ പറയുന്നത്.

അര്‍ബുദം പോലുള്ള രോഗത്തിനുളള മരുന്നുകൾ ഈ ചെടിയിൽ നിന്നാണ് ഉണ്ടാക്കുന്നത്. ഇതിലെ വിൻബ്ലാസ്റ്റിൻ, വിൻക്രിസ്റ്റീൻ തുടങ്ങിയ മരുന്നുകളാണ് അർബുദ ചികിത്സക്ക് ഉപയോഗിക്കുന്നത്. രക്തസമ്മർദ്ദവും അതുപോലെതന്നെ രക്തത്തിലെ പഞ്ചസാരയും കുറയ്ക്കാനും ഈ ചെടി നല്ലതാണ്.

Rate this post