ഈ ഒരു വെള്ളം മതി കരിപിടിച്ച നിലവിളക്ക് ഇനി വെട്ടിത്തിളങ്ങും.. വെറുതെ കളയുന്ന ഈ വെള്ളം കൊണ്ട് വിളക്ക് വൃത്തിയാക്കാം.!! | Nilavilakku cleaning tips and trick

വീട്ടിലെ വിളക്കിലെ കരി കളയുക എന്നത് പലപ്പോഴും ശാരീരിക അധ്വാനം ഏറെ വേണ്ടി വരുന്ന ഒരു ജോലിയാണ്. ഇങ്ങനെ ഉണ്ടാകുന്ന കരി കളയുവാനായി വീട്ടമ്മമാർ പല മാർഗങ്ങളും അവലംബിക്കാറുണ്ട്. വാളൻ പുളിയും ഉപ്പും ചേർത്ത് വിനാഗിരി ഉപയോഗിച്ച്, സ്ക്രബർ സോപ്പും ഉപയോഗിച്ച് ഒക്കെ വിളക്ക് വൃത്തിയാക്കുന്നവർ ധാരാളമാണ്.മുൻപ് ചാണകം

പൊതിഞ്ഞു വെച്ച ശേഷം മണിക്കൂറുകൾ കഴിഞ്ഞ് അത് കഴുകുകയും ഇഷ്ടികപ്പൊടി കൊണ്ട് തേച്ച് ഉരച്ച് ഒക്കെയായിരുന്നു വിളക്കിലെ കരിയും ക്ലവും കളഞ്ഞു കൊണ്ടിരുന്നത്. എന്നാൽ ഇന്ന് നിരവധി പുതിയ മാർഗങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. അത്തരത്തിൽ വളരെ എളുപ്പത്തിൽ തന്നെ ഒരു രൂപപോലും മുടക്കുമുതൽ ഇല്ലാതെ എങ്ങനെ വളരെ പെട്ടെന്ന് വിളക്കിലെ കരി നീക്കാം എന്നാണ് ഇന്ന്

ചെയ്യാൻ പോകുന്നത്. അതിന് ആവശ്യമായി വരുന്നത് ഒരുപാത്രം വെള്ളം മാത്രമാണ്. ഈ വെള്ളത്തിൽ അടങ്ങിയിരിക്കുന്ന രാസ വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് തന്നെ വിളക്കിലെ കരി നിഷ്പ്രയാസം നീക്കാൻ സാധിക്കുന്നതാണ്. അതിനായി ആവശ്യമുള്ളത് പച്ചരി, വെള്ളരി, കുത്തരി ഇവയിലേതെങ്കിലുമൊന്ന് കഴുകിയ വെള്ളം മാത്രമാണ്. അരി കഴുകിയ വെള്ളത്തിൽ രണ്ടുമണിക്കൂർ വിളക്ക് മുക്കിവെച്ച ശേഷം

അല്പം സോപ്പും ചകിരിയും ഉപയോഗിച്ച് ഒന്ന് തേക്കുമ്പോൾ തന്നെ വിളക്കിലെ കരി പോകുന്നത് കാണാൻ സാധിക്കും. അരി കഴുകിയ ആദ്യത്തെയും രണ്ടാമത്തെയും വെള്ളമാണ് ഇതിനായി ഉപയോഗിക്കേണ്ടത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.. Nilavilakku cleaning tips and trick..Video Credits : KONDATTAM Vlogs