ന്റമ്മോ എന്തൊരു രുചി! നിലക്കടല മിക്സിയിൽ ഒറ്റയടി.. വെറും 2 ചേരുവ മാത്രം മതി അടിപൊളി പലഹാരം റെഡി.!!

നിലക്കടല വറുത്തു കഴിക്കുന്നതാകും എല്ലാവർക്കും പ്രിയപ്പെട്ടത്. ശരീരത്തിന് ഏറെ ഗുണം നൽകുന്ന നിലക്കടല വെച്ചുള്ള ഒരു പലഹാരമാണ് ഇന്ന് പരിചയപ്പെടുന്നത്. ഒരു കപ്പ് നിലക്കടല നന്നായി വറുത്ത് തൊലി കളഞ്ഞെടുക്കുക. മിക്സിയുടെ ജാറിൽ ഇട്ടു നന്നായൊന്നു പൊടിച്ചെടുക്കുക. നല്ല പൊടിരൂപത്തിൽ ആക്കരുത് ചെറിയ തരിയോട്

കൂടി വേണം പൊടിച്ചെടുക്കാൻ. കടല ഇത് അതേ അളവിൽ നിന്ന് തന്നെ കുറച്ചു കുറച്ച് പഞ്ചസാര എടുക്കാം. ഇതു മിക്സിയുടെ ജാറിൽ ഇട്ട് നന്നായി പൊടിച്ചെടുക്കാം. ഒടിച്ചെടുത്ത് പഞ്ചസാര നന്നായി ഉരുക്കി എടുക്കണം ഇതിനായി അടുപ്പ് ചെറു തീയിൽ വെച്ച് ഒരു കടായി നന്നായി ചൂടാക്കി എടുക്കുക. ചൂടാക്കിയ കടയിലേക്ക് പൊടിച്ചെടുത്ത പഞ്ചസാര ഇട്ട്

നന്നായി ഇളക്കിയിളക്കി അലിയിച്ചെടുക്കുക. കട്ട ഒട്ടുംതന്നെ വരാത്ത രീതിയിൽ വേണം പഞ്ചസാര ഉരുക്കി എടുക്കാൻ. പഞ്ചസാര കാരമൽ ലെവലിൽ മാറിക്കഴിയുമ്പോൾ. അതിലേക്ക് പൊടിച്ചു വച്ചിരിക്കുന്ന നിലക്കടലയുടെ പൊടി ഇട്ടു നന്നായി ഇളക്കി എടുക്കാം.  തീ ഓഫ് ചെയ്തിട്ട് വേണം നിലക്കടലയുടെ പൊടി ഇടാൻ. നന്നായി കുഴച്ച് മിക്സ് ആക്കി എടുക്കണം.

മുൻപായി ഈ മിക്സ് സെറ്റ് ചെയ്യാനുള്ള ഒരു പാത്രമെടുത്ത് അതിലേക്ക് നന്നായി എണ്ണയോ നെയ്യോ തടവി റെഡിയാക്കി വെച്ചിരിക്കണം. സെറ്റ് ചെയ്ത് പാത്രത്തിലേക്ക് മിക്സ് ചെയ്ത നിലക്കടലയും ക്യാരമലും വെച്ച് ഇഷ്ടമുള്ള ഷേപ്പിൽ സെറ്റ് ആക്കാം. ബാക്കി വിവരങ്ങൾക്ക് വീഡിയോ കാണുക. Video Credit : ഉമ്മച്ചിന്റെ അടുക്കള by shereena