നല്ല സോഫ്റ്റ് ആയ നൈസ് പത്തിരി ഇങ്ങനെ ഉണ്ടാക്കി നോക്കൂ.. ഇനി ഈസിയായി നൈസ് പത്തിരി ഉണ്ടാക്കാം.!! | Nice Pathiri Recipe

ഇതിനായി ആദ്യം ഒരു പാനിൽ മൂന്നു കപ്പ് വെള്ളവും അതിലേക്ക് അല്പം ഉപ്പും ചേർത്ത് ഇളക്കി വയ്ക്കുക. പാനിലെ വെള്ളം നന്നായി തിളക്കുന്നത് വരെ നമ്മൾ വെയിറ്റ് ചെയ്യുക. വറുത്ത അരിപ്പൊടി ആണ് നൈസ് പത്തിരി ഉണ്ടാക്കാൻ പ്രധാനമായും ഉപയോഗിക്കുക. ഇതിലേക്ക് 2 കപ്പ് അരിപ്പൊടി ചേർക്കുക. വെള്ളം നന്നായി തിളച്ച ശേഷമേ പൊടി ഇതിലേക്ക് ചേർക്കാവൂ.

തിളച്ച വെള്ളത്തിലേക്ക് അല്പമായി അരിപ്പൊടി ചേർത്ത് ഇളക്കി ഇളക്കി എടുക്കുക. ശേഷം ഏകദേശം പതിനഞ്ച് മിനിറ്റ് ഇത് അടച്ച് വേവിക്കുക.അതിനു ശേഷം ചെറിയ ഉരുളകളായി ഉരുട്ടിയെടുക്കുക. ഇതി നായി അല്പം തണുത്ത വെള്ളത്തിൽ കൈ മുക്കിയ ശേഷം മാത്രം ഉരുട്ടിയെടുക്കുക. അല്പം എണ്ണ കൂടി ചേർത്ത് വേണം കുഴച്ചെടുക്കാൻ. അതിനുശേഷം നമുക്ക് ആവശ്യത്തിനുള്ള വലിപ്പത്തിൽ ഇത്

പരത്തി എടുക്കാൻ സാധിക്കും. മുഴുവൻ മാവും ചെറിയ ചെറിയ ബോർഡുകൾ ആക്കി മാറ്റുക അതിനു ശേഷം മാത്രമേ പരത്തി എടുക്കാൻ ആരംഭിക്കാവൂ. ചെറിയ രീതിയിൽ പൊടി തേച്ച് പരത്തിയെടുക്കുന്നത് പത്തിരി വളരെ നേർത്തത് ആകാൻ സഹായിക്കും. ഉരുട്ടി വെച്ചിരിക്കുന്ന ബോളുകൾ എല്ലാം ഇപ്രകാരം പരത്തിയെടുക്കുക. അതിനു ശേഷം അടുപ്പിൽ വെച്ച് പാൻ നന്നായി ചൂടാക്കുക. ചൂടായ പാനിലേക്ക് പരത്തി

വച്ചിരിക്കുന്ന പത്തിരികൾ ഇട്ടുകൊടുക്കാം. ചെറിയ കുമിളകൾ വരുമ്പോൾ തന്നെ മറിച്ചിട്ടും ചുട്ടെടുക്കുക. വളരെ നൈസ് പത്തിരി ആയതുകൊണ്ട് തന്നെ ചുട്ടെടുക്കുന്ന സമയത്ത് ഇത് നന്നായി പൊങ്ങിവരും. എല്ലാ പത്തിരിയും ഇതുപോലെ ചുട്ടെടുത്ത ശേഷം ചൂടോടുകൂടി തന്നെ നമുക്ക് വിളമ്പാൻ കഴിയും. Nice Pathiri Recipe.. Video Credits : Neha Food Stories