മുക്കുറ്റി കുറുക്ക്! പറമ്പിലെ മുക്കുറ്റി കൊണ്ട് ഇങ്ങനെ കുറുക്ക് തയ്യാറാക്കൂ.. മുക്കുറ്റി ഒറ്റമൂലി ഔഷധം.!! | Natural Mukkutti Remedies

Natural Mukkutti Remedies Malayalam : എല്ലാ അസുഖങ്ങൾക്കും ഉള്ള ഒറ്റമൂലി ആയ മുക്കുറ്റി കൊണ്ട് കുറുക്കു എങ്ങനെ തയ്യാറാക്കാം എന്നുള്ളതിനെ കുറിച്ച് നോക്കാം. ദശപുഷ്പങ്ങളിൽ ഒന്നായ മുക്കുറ്റി പല അസുഖങ്ങൾക്കും ഉള്ള ഒരു ദിവ്യൗഷധം ആണ്. മുക്കുറ്റി പറിച്ച് നല്ലതുപോലെ കഴുകി ചെറുതായി അരിഞ്ഞ് ഒരു ബൗളിലേക്ക് ഇടുക. ശേഷം കുറച്ച് അരിയും കൂടി ഇട്ട്

മിക്സിയിൽ നല്ലതുപോലെ അരച്ചെടുത്തു മാറ്റിവയ്ക്കുക. അടുത്തതായി ഇതിലേക്ക് കുറച്ച് തേങ്ങാപ്പാലും ശർക്കര പാനീയം കൂടെ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. ശേഷം ചെറിയ ചീനച്ചട്ടി സ്റ്റൗവിൽ വെച്ച് ചൂടാക്കി എടുക്കുക. ചൂടായി വരുമ്പോഴേക്കും ഒരു സ്പൂൺ നെയ്യ് ഒഴിച്ച് രണ്ട് ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് ഒന്ന് വറുത്തെടുക്കുക.

Mukkutti

ഉള്ളി നല്ലതുപോലെ മൂത്ത് വരുമ്പോഴേക്കും നേരത്തെ മാറ്റിവച്ചിരുന്ന മുക്കുറ്റിയുടെ അരപ്പ് ചേർത്ത് നല്ലതുപോലെ ഇളക്കി കൊടുക്കുക. ചെറിയ കയ്പ്പു ചുവ ഉള്ളതിനാൽ ഒരുപാട് കട്ടി ആകാതെ ലൂസ് ആയിട്ട് വേണം ഇവ കുറുകി എടുക്കേണ്ടത്. കുറികി വരുന്ന സമയത്ത് കുറച്ച് വെള്ളവും കൂടി ഒഴിക്കേണ്ടി വരികയാണെങ്കിൽ ഒരു കാരണവശാലും വെള്ളം ഒഴിക്കരുത്.

കുറച്ചു തേങ്ങാപ്പാലു മാത്രമായിരിക്കണം ചേർക്കേണ്ടത്. ആവശ്യത്തിന് കുറുക്കി കഴിയുമ്പോൾ സ്റ്റോവ് ഓഫ് ആക്കിയതിനു ശേഷം കുറച്ചു ജീരകം പൊടിച്ചതും കൂടി നല്ല ഒരു മണത്തിനായി ചേർക്കേണ്ടതുണ്ട്. ദിവസവും രാവിലെയും വൈകുന്നേരവും കഴിക്കുകയാണെങ്കിൽ നമ്മുടെ ശരീരത്തിന് നല്ല ഗുണം ലഭിക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ.. Video Credit : delicious moments

Rate this post