ഒരില പോലും ഇല്ലാത്ത മുരടിച്ച റോസാച്ചെടി വളർത്തി എടുക്കാൻ ഇതാ ഒരു അത്ഭുത മരുന്ന്.. റോസ് മുരടിപ്പിന്.!! | Natural method for Rose muradippu

പൂച്ചെടികളിൽ എല്ലാവർക്കും എന്നും ഏറ്റവും ഇഷ്ടമുള്ള ഒന്നാണ് റോസാച്ചെടികൾ. കടയിൽ നിന്ന് വാങ്ങുന്ന താണെങ്കിലും വീട്ടിൽ നട്ടുവളർത്തിയത് എങ്കിലും ഒരു പരിധി കഴിഞ്ഞാൽ റോസാച്ചെടികൾ മുരടിച്ചു പോവുകയും ഇലകളിലും തണ്ടിലും മറ്റും ഫംഗസ് ബാധ ഉണ്ടാവുകയും ചെയ്യാറുണ്ട്. ഈ സാഹചര്യത്തിൽ എങ്ങനെ റോസാചെടി കീടങ്ങളുടെ ആക്രമണത്തിൽ നിന്ന് രക്ഷിക്കാം എന്നാണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്. അതിന് ആവശ്യമുള്ളത് വെറും നാല് കൂട്ടം

സാധനങ്ങൾ മാത്രമാണ്. അത് വീട്ടിൽ തന്നെ ഉള്ളവ ആയതു കൊണ്ടു തന്നെ പണച്ചെലവ് യാതൊന്നും തന്നെ ഉണ്ടാവുകയില്ല. കീടം ബാധിച്ച റോസ് ചെടിയെ അതിൽ നിന്ന് രക്ഷി ക്കാനായി ആദ്യം തന്നെ ചെയ്യേണ്ടത് ആ ചെടിയെ മറ്റുള്ളവയുടെ അടുത്തുനിന്നും മാറ്റിവെക്കുകയാണ്. അല്ലാത്ത പക്ഷം ഈ അണുബാധ മറ്റു ചെടി കളെയും ബാധിക്കാനിട യുണ്ട്. ഇങ്ങനെ മാറ്റിവെച്ച റോസാ ചെടി നന്നായി വെള്ളമൊഴിച്ച് കഴുകി

എടുക്കുക യാണ് വേണ്ടത്. ഇലയിൽ ഫംഗസ് ബാധ ഉണ്ട് എങ്കിൽ ഇലയുടെ അടിയിലും മറ്റുമുള്ള വെളുത്ത ഫംഗസ് പോലെ യുള്ളത് നന്നായി കഴുകി കളഞ്ഞ് ചെടിയെ സൂര്യ പ്രകാശത്തിൽ വെക്കുക യാണ് വേണ്ടത്. ജൈവ വളം തയാറാക്കാൻ ആദ്യം തന്നെവേണ്ടത് കുറച്ച് ആര്യ വേപ്പി ലയാണ്. അതായത് നീം ലീഫ്. ഇത് ഒരു പാത്രത്തിലേക്ക് ഇതളുക ളായി പറിച്ചെടുക്കുക. അതിലേക്ക് രണ്ട് വലിയ വെളുത്തുള്ളി തൊലി കളയാതെ തന്നെ

ചതച്ചത് ഇട്ടു കൊടുക്കുക. ഇതിലേക്ക് രണ്ട് ടീസ്പൂൺ മഞ്ഞൾ പ്പൊടിയും ഒരു ചെറിയ കഷണം ബാറ സോപ്പും ചേർത്തുകൊടുക്കാം. ഇതിലേക്ക് രണ്ടോ മൂന്നോ ഗ്ലാസ് പച്ച വെള്ളം ചേർത്ത് നന്നായി തിളപ്പിച്ച് എടുക്കാം. ഇത് തണുത്ത ശേഷം ഒരു കുപ്പിയിലോ സ്പ്രേ ബോട്ടിലിലോ ഒഴിച്ച് റോസാചെടിയിൽ സ്‌പ്രേ ചെയ്തു കൊടുക്കാവു ന്നതാണ്. Video Credits : THASLIS WONDERLAND