ചോറിന്റെ കൂടെ കഴിക്കാൻ ഒരു നാടൻ ഒഴിച്ചു കറി.. പത്തു മിനിട്ടിനുള്ളില്‍ കിടിലന്‍ ഒഴിച്ച് കറി റെഡി.!! | Nadan Ozhichu Curry Recipe

Nadan Ozhichu Curry Recipe : ഊണ് കഴിക്കാൻ എന്നും ഓരോ കറി വേണം, ചില ദിവസങ്ങളിൽ അധികം പച്ചക്കറികൾ ഒന്നും ഉണ്ടാവില്ലെങ്കിൽ പോലും നമുക്ക് നല്ല കുറുകിയ ചാറോട് കൂടിയ കറി തയ്യാറാക്കാം. കുറച്ചു വെണ്ടയ്ക്കയും, തക്കാളിയും കൊണ്ട് നല്ലൊരു കറി എങ്ങനെ തയ്യാറാക്കാം എന്നു നോക്കാം. മൺചട്ടിയിൽ കുറച്ച് പച്ച വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് വെണ്ടയ്ക്ക ചെറിയ കഷണങ്ങളായി മുറിച്ചത് ചേർത്തു കൊടുക്കാം. ഒപ്പം തന്നെ പച്ചമുളക് കട്ട് ചെയ്തതും കൂടി ചേർത്തു കൊടുക്കാം.

വെളിച്ചെണ്ണയിൽ തന്നെ ഇത് മൂപ്പിച്ചെടുക്കാൻ ശ്രമിക്കുക. കാരണം വെളിച്ചെണ്ണയിൽ കറി ഉണ്ടാക്കുമ്പോൾ ആ കറിക്ക് ഒരു പ്രത്യേക സ്വാദാണ്. വെണ്ടയ്ക്കയിലേക്ക് പച്ചമുളകിന്റെ സ്വാദ് കിട്ടുന്നതിനാണ് രണ്ടും ഒപ്പം വഴറ്റുന്നത്. ഇങ്ങനെ വഴറ്റുന്നത് കൊണ്ട് മറ്റൊരു കാരണം കൂടിയുണ്ട്. വെണ്ടയ്ക്ക കുഴഞ്ഞു പോകാതിരിക്കാനും അതുപോലെ തന്നെ ഒട്ടിപ്പിടിക്കാതെ വെണ്ടയ്ക്കയുടെ വഴുവഴുപ്പ് മാറിക്കിട്ടാനും വേണ്ടിയിട്ടാണ് പച്ച വെളിച്ചെണ്ണയിൽ വെണ്ടയ്ക്ക നന്നായി മൂപ്പിച്ച് എടുക്കുന്നത്.

Ozhichu Curry

കുറച്ചു സമയം കഴിയുമ്പോൾ വെണ്ടയ്ക്ക ഒക്കെ നന്നായിട്ട് മൂത്തു വരുന്ന സമയത്ത് ഒപ്പം തന്നെ തക്കാളി അരിഞ്ഞതും ചേർത്തു കൊടുക്കാം. അതിലേക്ക് മഞ്ഞൾപ്പൊടി, കാശ്മീരി മുളകുപൊടി, ആവശ്യത്തിന് ഉപ്പ്, കുറച്ചു കറിവേപ്പിലയും ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഇതൊന്ന് വേകാൻ ആയിട്ട് വയ്ക്കുക. ഇത് വേകുന്ന സമയത്ത് നമുക്ക് അരപ്പ് തയ്യാറാക്കി എടുക്കാം. മിക്സിയുടെ ജാറിലേക്ക് തേങ്ങ, ജീരകം, കറിവേപ്പില, എന്നിവ നന്നായി അരച്ച്, വെണ്ടയ്ക്കയുടെയും തക്കാളിയുടെയും കൂടെ ചേർത്ത് കൊടുക്കാം.

ഒപ്പം തന്നെ കുറച്ച് സവാള നീളത്തിൽ അരിഞ്ഞതും കൂടി ചേർത്തു കൊടുക്കാം. ഇത്രയും ചേർത്ത് കഴിഞ്ഞാൽ പിന്നെ കറി അധികം തിളയ്ക്കരുത് നന്നായി ചൂടാക്കാനെ പാടുള്ളൂ. ഇളക്കി കൊടുത്തു കൊണ്ടേയിരിക്കാം തീ കുറച്ചു വയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇതൊന്നു നന്നായി ചൂടായി കഴിയുമ്പോൾ ഇത് അടുപ്പത്തു നിന്നും മാറ്റിവയ്ക്കാം. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും. Video credits : Tasty Recipes Kerala