Nadan Neyyappam Recipe : ഇന്ന് നമുക്ക് ഒരു അടിപൊളി പലഹാരം ഉണ്ടാക്കിയാലോ? 5 മിനിട്ടിൽ ആർക്കും ഉണ്ടാക്കാവുന്ന ഒരു കിടിലൻ സ്നാക്ക് ആണ് ഇവിടെ തയ്യാറാക്കാൻ പോകുന്നത്. കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു ചായകടിയാണ് ഇത്. നാലുമണിക്ക് ചായയുടെ കൂടി കഴിക്കാവുന്ന ഒരു കിടിലൻ നെയ്യപ്പത്തിന്റെ റെസിപ്പിയാണ് ഇത്. അപ്പോൾ എങ്ങിനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ?
- ശർക്കര – ഒരു കപ്പ്
- അരിപ്പൊടി – 1 കപ്പ്
- മൈദാ – അര കപ്പ്
- റവ – സ്പൂൺ
- ബേക്കിംഗ് സോഡാ – ഒരു നുള്ള്
ആദ്യം ഒരു പാൻ എടുത്ത് അതിലേക്ക് ഒരു കപ്പ് ശർക്കരയിലേക്ക് ഒന്നര കപ്പ് വെള്ളം ചേർത്ത് പാനി തയ്യാറാക്കി എടുക്കാം. ചൂടാറാനായി മാറ്റി വെക്കാം. മറ്റൊരു പാത്രത്തിൽ അരിപ്പൊടി, മൈദാ, ഉപ്പ് എന്നിവ എടുകാം. അതിലേക്ക് അരിച്ചെടുത്ത ശർക്കര ലായിനി ചേർത്ത് കൊടുക്കണം. അതിലേക്ക് റവ കൂടി ഇട്ട് കട്ടകളില്ലാതെ ചേർത്തു കൊടുക്കാം. അര സ്പൂൺ ഏലക്കായ പൊടിച്ചതും തേങ്ങാ ചിരകിയതും ചേർത്ത്
നന്നായി മിക്സ് ചെയ്യണം. അതിലേക്ക് ഒരു നുള്ള് ബേക്കിംഗ് സോഡാ കൂടി ചേർത്ത് ദോശമാവ് പരുവത്തിൽ മാവ് തയ്യാറാക്കിയെടുക്കാം. ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. Recipe Video Credit : Amma Secret Recipes