മൂന്നാഴ്ച കൊണ്ട് തയ്യാറാക്കാൻ പോകുന്ന തന്റെ വിവാഹ പുടവ ആരാധകരുമായി പങ്കുവെച്ച് നടി മൃദുല വിജയ്.!!

മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറെ ഇഷ്ടപ്പെടുന്ന താരജോഡികളാണ് മൃദുല വിജയും യുവകൃഷ്ണയും. മഞ്ഞില്‍ വിരിഞ്ഞ പൂവിലൂടെയാണ് യുവകൃഷ്ണ പ്രേക്ഷകരുടെ പ്രിയനായകനായി മാറിയത്. വിവാഹ നിശ്ചയത്തിന് പിന്നാലെയാണ് ഇരുവരും വാര്‍ത്തകളില്‍ നിറഞ്ഞത്. യുവകൃഷ്ണയും മൃദുല വിജയും വിവാഹിതരാകുന്നുവെന്ന വാർത്ത ആരാധകർക്ക് ഏറെ സന്തോഷമേകുന്നതായിരുന്നു.

ഇപ്പോഴിതാ മൃദുലയുടെ കല്യാണപുടവ ഒരുക്കുന്നതിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. മൃദുല തന്നെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. 500 മണിക്കൂർ, 10ഓളം ജോലിക്കാർ ചേർന്ന് മൂന്നാഴ്ച കൊണ്ട് തയ്യാറാക്കാൻ പോകുന്ന തന്റെ വിവാഹ പുടവയുടെ വിശേഷമാണ് തരാം പങ്കുവെച്ചിരിക്കുന്നത്.

നിരവധി സീരിയലുകളിലൂടെയും ടി വി ഷോയിലൂടെയും മൃദുല വിജയ് ശ്രദ്ധേയയാണ്. 2015 മുതൽ അഭിനരംഗത്ത് വളരെ സജ്ജീവമാണ് മൃദുല. പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഒരു പിടി കഥാപാത്രങ്ങൾ മൃദുല സമ്മാനിച്ചിട്ടുണ്ട്. ഇപ്പോഴും നിരവധി സീരിലുകളുടെ ഭാഗമാണ് മൃദുല. അഭിനേത്രിമാത്രമല്ല മറിച്ച് ഒരു നർത്തകി കൂടിയാണ് മൃദുല.

‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്ന സീരിയലിലൂടെ ശ്രദ്ധേയനാണ് യുവ കൃഷ്ണ. സീരിയൽ താരം രേഖ രതീഷാണ് യുവയുടേയും മൃദുലയുടേയും വിവാഹത്തിത്തിനുള്ള ആലോചന കൊണ്ടുന്നത്. വിവാഹം ജൂലൈയിൽ ഉണ്ടാകുമെന്ന് യുവ കുറച്ചു ദിവസങ്ങൾക്കു മുൻപ് പറഞ്ഞിരുന്നു. ഇരുവരുടെയും വിവാഹത്തിനായി കാത്തിരിക്കുകയാണ് ഇരുവരുടെയും ആരാധകർ.

Comments are closed.