Moru Curry Recipe : ആവി പറക്കുന്ന ചോറിൽ നല്ല കാച്ചിയ മോരൊഴിച്ച് ചോറുണ്ണാൻ ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടാവില്ല. നല്ല നാടൻ മോര് കാച്ചിയത് തേങ്ങ അരച്ചു ചേർത്തും ചേർക്കാതെയും തയ്യാറാക്കി എടുക്കാറുണ്ട്. എന്നാൽ ഇനി നിങ്ങൾ മോര് കാച്ചുമ്പോൾ ഈ ചേരുവകൾ കൂടി ചേർത്ത് നോക്കൂ രുചി ഇരട്ടിയാവും. വ്യത്യസ്ഥമായ വിഭവങ്ങൾ ചേർത്ത് കൊണ്ട് തേങ്ങ അരച്ച് ചേർക്കാത്ത രുചികരമായ തനി നാടൻ മോര് കാച്ചിയത് തയ്യാറാക്കാം.
- നെല്ലിക്ക – 5 എണ്ണം
- തൈര് – 1/2 ലിറ്റർ
- ഉലുവ – കുറച്ച്
- ചെറിയുള്ളി – 10 എണ്ണം
- കായപ്പൊടി – 1/4 ടീസ്പൂൺ
ആദ്യമായി അഞ്ച് നെല്ലിക്ക നല്ലപോലെ കഴുകി വൃത്തിയാക്കിയെടുത്ത ശേഷം നീളത്തിൽ കനം കുറഞ്ഞ രീതിയിൽ മുറിച്ചെടുക്കണം. ഒരു മൺചട്ടി അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അതിലേക്ക് രണ്ടോ മൂന്നോ സ്പൂൺ വെളിച്ചെണ്ണ ചേർക്കണം. ശേഷം ഇതിലേക്ക് കുറച്ച് കടുകും ഉലുവയും ചേർത്ത് പൊട്ടിച്ചെടുക്കണം. ശേഷം അഞ്ചോ ആറോ വെളുത്തുള്ളി നെടുകെ കീറിയതും മൂന്ന് പച്ചമുളക് നെടുകെ കീറിയതും ഒരു കഷണം ഇഞ്ചി ചെറുതായി അരിഞ്ഞെടുത്തതും പത്ത് ചെറിയ ഉള്ളി ചതച്ചെടുത്തതും കൂടെ ചേർത്ത് നല്ലപോലെ വഴറ്റിയെടുക്കണം.
ശേഷം രണ്ട് വറ്റൽ മുളക് രണ്ടായി മുറിച്ചതും കുറച്ചധികം കറിവേപ്പില തണ്ടോട് കൂടെയും ചേർത്ത് നന്നായി വഴറ്റിയെടുക്കണം. അടുത്തതായി ഇതിലേക്ക് അര ടീസ്പൂൺ മുളകുപൊടിയും അര ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്ത് നന്നായി വഴറ്റിയെടുക്കണം. ശേഷം കാൽ ടീസ്പൂൺ കായം പൊടിയും അരിഞ്ഞ് വച്ച നെല്ലിക്കയും മുക്കാൽ ടീസ്പൂൺ ഉപ്പും അര ഗ്ലാസ് വെള്ളവും കൂടെ ചേർത്ത് നന്നായി ഇളക്കിയെടുത്ത ശേഷം അടച്ച് വച്ച് ഉയർന്ന തീയിൽ രണ്ടോ മൂന്നോ മിനിറ്റോളം വേവിച്ചെടുക്കണം. നെല്ലിക്കയിട്ട നല്ല നാടൻ മോര് കാച്ചിയത് പരീക്ഷിച്ച് നോക്കാൻ മറക്കല്ലേ. Video Credit : Village Spices