മെലെസ്റ്റോമ വളർത്തുമ്പോൾ ഇങ്ങനെ ചെയ്തില്ലെങ്കിൽ ചെടി നശിച്ചു പോകും.. എങ്കിൽ ഇത് അറിയാതെ പോകല്ലേ ആരും.!! | Melestoma care

പൂന്തോട്ടത്തിൽ മെലസ്റ്റോമ വളർത്തുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ! പൂന്തോട്ടത്തിൽ വ്യത്യസ്ത നിറങ്ങളിലുള്ള പൂക്കൾ വേണമെന്ന് ആഗ്രഹിക്കുന്നവർ ആയിരിക്കും മിക്ക ആളുകളും.വ്യത്യസ്ത നിറത്തിലും മണത്തിലുമുള്ള പൂക്കൾക്കിടയിൽ സ്ഥാനം പിടിക്കാൻ കഴിവുള്ള ഒരു ചെടിയാണ് മെലസ്റ്റോമ. അതേസമയം വളരെയധികം പരിചരണം ആവശ്യമുള്ള ഒരു ചെടിയായിയും മെലസ്റ്റോമിയെ വിശേഷിപ്പിക്കേണ്ടി വരും. ഈയൊരു ചെടി വളർത്തിയെടുക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.

അത്യാവശ്യം നല്ല രീതിയിൽ വെയിൽ തട്ടുന്ന ഇടത്ത് ചെടി നട്ടു പിടിപ്പിക്കുകയാണെങ്കിൽ അത് ഒരു മരമായി തന്നെ വളർന്നു പന്തലിക്കാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ നല്ല രീതിയിൽ വളപ്രയോഗവും ഈയൊരു ചെടിയുടെ വളർച്ചയ്ക്ക് ആവശ്യമാണ്. വീട്ടിൽ കൂടുതലും വെയിൽ കിട്ടാത്ത ഇടങ്ങളാണ് ഉള്ളത് എങ്കിൽ ചെടിച്ചട്ടികളിൽ സൂര്യപ്രകാശം തട്ടുന്ന ഇടത്തേക്ക് ചെടികൾ കൊണ്ടു വയ്ക്കാവുന്നതാണ്.ചെടി നല്ല രീതിയിൽ വളരണമെങ്കിൽ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം ഏതെങ്കിലും

ഒരു ഭാഗം ഉണങ്ങി തുടങ്ങുന്നത് കാണുകയാണെങ്കിൽ അത് കട്ട് ചെയ്ത് കളയുക എന്നതാണ്. അതായത് എല്ലാ ദിവസവും ചെടിയെ നല്ലതുപോലെ ശ്രദ്ധിക്കേണ്ടി വരും.മുറിച്ചു കളയുന്ന ഭാഗത്ത് നിന്ന് പുതിയ മുളകൾ വന്നു തുടങ്ങുന്നതാണ്. വേനൽ കാലത്ത് ചെടിയുടെ തണ്ടിലും ഇലകളിലും എല്ലാം വെള്ളം നല്ലതുപോലെ സ്പ്രേ ചെയ്ത് നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം.എല്ലാദിവസവും ചെടിയിൽ വെള്ളമൊഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.അതുപോലെ ചെടിയിൽ വെള്ളം കൂടുതലായാലും അളിഞ്ഞു പോകാനുള്ള സാധ്യത കൂടുതലാണ്.

ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കൂടുതൽ തണലുള്ള ഭാഗങ്ങളിൽ ഒരു കാരണവശാലും ചെടി വയ്ക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.കാരണം ആവശ്യത്തിന് സൂര്യപ്രകാശം ലഭിച്ചാൽ മാത്രമാണ് ചെടി നല്ല രീതിയിൽ വളരുകയുള്ളൂ.അതേസമയം കൂടുതൽ സൂര്യ പ്രകാശം ചെടിയിലേക്ക് അടിക്കേണ്ട ആവശ്യവും വരുന്നില്ല.പൂന്തോട്ടത്തിൽ മെലസ്റ്റോമ വെച്ചു പിടിപ്പിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം. കൂടുതൽ അറിയാനായി വീഡിയോ കാണാവുന്നതാണ്.Video Credit : Super Topics

2/5 - (1 vote)