മീൻ, പുട്ട് കുറ്റിയിൽ ഇട്ടു ചെയ്യുന്ന മാജിക്‌ ആരും അറിഞ്ഞില്ലേ ഇതുവരെ.. ഒരു അടിപൊളി റെസിപ്പി.. അങ്ങനെ ഒന്നു ചെയ്തു നോക്കൂ.. | Fish Recipe

മീൻ വെച്ച് നമ്മൾ പലതരം വിഭവങ്ങൾ ഉണ്ടാക്കുന്ന ആളുകളാണ്. ഇത് നമുക്ക് മീൻ പുട്ടുകുറ്റിയിൽ നിറച്ച ഒരു അടിപൊളി വിഭവം ഉണ്ടാക്കി നോക്കാം. ഇതിനായി വേണ്ടത് നന്നായി കഴുകി എടുത്തു വരഞ്ഞ 3 മീനാണ്. മേൽ ഏതായാലും കുഴപ്പമില്ല. മീൻ മുറിക്കാതെ മുഴുവനായും എടുക്കാൻ ശ്രദ്ധിക്കുക. ശേഷം സാധാരണ നമ്മൾ വീടുകളിൽ മീൻ വറക്കുന്നത് പോലെ ഒരു പാത്രത്തിൽ ആവശ്യത്തിന് മുളകു

പൊടിയും ശകലം ഉപ്പും കുറച്ച് മഞ്ഞൾപ്പൊടിയും അര സ്പൂൺ മല്ലിപൊടിയും ലേശം നാരങ്ങാനീരും ഒഴിച്ച് വെള്ളത്തിൽ നന്നായി കുഴച്ചു എടുക്കണം. എന്നിട്ട് മീനിൽ നന്നായി മസാല തേച്ച് പിടിപ്പിച്ചതിനു ശേഷം ഒരു പാനിൽ കുറച്ച് വെളിച്ചെണ്ണ എടുത്ത് നന്നായി വറുത്തെടുക്കുക. ശേഷം ഒരു വലിയ സബോള അരിഞ്ഞതും ഒരു രണ്ടു ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി അരിഞ്ഞതും ഒരു

തക്കാളി ചെറുതായി അരിഞ്ഞതും എടുക്കുക. കൂടാതെ ഒരു തണ്ട് കറിവേപ്പിലയും എടുക്കുക. ഒരു കുടംപുളി വെള്ളത്തിലിട്ടു തിളപ്പിച്ച് വെക്കുക. ശേഷം മീൻ വറുത്തത് പാനിലേക്ക് അതേ എണ്ണയിൽ സബോള ഇഞ്ചി വെളുത്തുള്ളി കറിവേപ്പില ഇട്ട് നന്നായി വഴറ്റി എടുക്കുക.ശേഷം അതിലേക്കു തക്കാളി ഇട്ടു വഴറ്റുക. എന്നിട്ട്അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി അര ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ

മല്ലിപ്പൊടി ഇട്ടു നന്നായി വഴറ്റി എടുക്കുക. അതിലേക്ക് പിഴിഞ്ഞു വച്ചിരിക്കുന്ന പുളിവെള്ളം ചേർക്കുക. ശേഷം ഒരു വാഴയില നന്നായി വാട്ടി എടുത്തതിനുശേഷം അതിലേക്ക് ഈ മസാല ഇട്ട് അതിന്റെ മുകളിൽ മീൻ വച്ച് നന്നായി പൊതിഞ്ഞു എടുക്കുക. എന്നിട്ട് പുട്ട് കുടത്തിൽ ഇറക്കിവെച്ച് നന്നായി പൊള്ളിച്ചെടുക്കുക. ചോറിന് ഒക്കെ കൂടെ കഴിക്കാവുന്ന ഒരു അടിപൊളി വിഭവം ആണിത്. Video Credits : Grandmother Tips