അടിപൊളി രുചിയിൽ മീൻ വരട്ടിയത്.. ഒരിക്കൽ ഉണ്ടാക്കിയാൽ വീണ്ടും വീണ്ടും കഴിക്കാൻ തോന്നും.!! | Meen Varattiyath Recipe

Meen Varattiyath Recipe Malayalam : മീൻ ഇല്ലാതെ ഊണ് കഴിക്കാത്തവർക്ക്, വളരെ സന്തോഷം ആകും ഈ വിഭവം. മീൻ ഇങ്ങനെ വറുത്തു നോക്കൂ മസാല വറുത്ത മീൻ ഇഷ്ടമില്ലാത്ത ആരും ഇല്ല, വറുത്തിട്ട് മസാല കറി ആക്കിയാലോ.. ഓർക്കുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നില്ലെ? ചോറ് കഴിയുന്നത് അറിയില്ല അത്രയും രുചികരമായ മീൻ കറി ആണ്‌ ഇത്.

മുള്ളില്ലാത്ത കട്ടിയുള്ള മീൻ വൃത്തിയാക്കി മുറിച്ചു എടുക്കുക. ശേഷം അതിലേക്ക് മഞ്ഞൾ പൊടി, മുളക് പൊടി, ഉപ്പ്, നാരങ്ങാ നീര്, കുരുമുളക് ചതച്ചത് ഇത്രയും ചേർത്ത് കൈ കൊണ്ട് കുഴച്ചു എടുക്കുക. ചീന ചട്ടി വച്ചു എണ്ണ ഒഴിച്ച് മീൻ അതിലേക്ക് ചേർത്ത് വറുത്തു എടുക്കുക. ശേഷം മിക്സിയുടെ ജാറിൽ പച്ചമുളക്, വെളുത്തുള്ളി, കുരുമുളക് ചെറിയ ഉള്ളി, ഇഞ്ചി എന്നിവ അരച്ച് എടുക്കുക.

ഒരു ചീന ചട്ടി വച്ചു ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച്, ഇഞ്ചി വെളുത്തുള്ളി ചതച്ചെടുത്തത് കറി വേപ്പില, സവാള അറിഞ്ഞത് ചേർത്ത് വഴറ്റി എടുക്കുക. ശേഷം മഞ്ഞൾ പൊടി, മുളക് പൊടി, മല്ലിപൊടി, ഗരം മസാല, ഉപ്പ് എന്നിവ ചേർത്ത് നന്നായി വഴറ്റി അതിലേക്ക് ചൂട് വെള്ളം ഒഴിച്ച് നന്നായി വഴറ്റി, വറുത്ത മീനും ചേർത്ത് നന്നായി വേകിച്ചു കുറുക്കി എടുക്കുക.

ചോറിനൊപ്പം കഴിക്കാൻ സൂപ്പർ കറി ആണ്, വേറേ കറി ഒന്നും ആവശ്യമില്ല ഇത്‌ മാത്രം മതി. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ ഉണ്ടാക്കി നോക്കൂ.. Video credit : Video Credit : Sheeba’s Recipes