മട്ടയരി കൊണ്ട് പുതിയ ട്രിക്ക്! ഇതിന്റെ സ്വാദ് അറിഞ്ഞാൽ വിടില്ല! ചോറ് വെക്കാൻ മാത്രമല്ല മട്ടയരി.!! | Mattarice Recipe

Mattarice Recipe Malayalam : വീട്ടിൽ പലഹാരം ഉണ്ടാക്കാൻ ഒന്നുമില്ലേ. ഇനി വിഷമിക്കേണ്ട, ചോറു വെക്കുന്ന മട്ടയരി കൊണ്ടുണ്ടാക്കാം കിടിലൻ നെയ് പത്തൽ. നെയ് പത്തലുണ്ടാക്കാൻ ഒന്നര കപ്പ് മട്ട അരി അല്പം ഉപ്പിട്ട് നന്നായി കഴുകി വൃത്തിയാക്കിയെടുക്കുക. അതിനു ശേഷം കുറച്ച് വെള്ളം തിളപ്പിച്ച് അരിയിലേക്ക് ഒഴിച്ച് ഒന്നരമണിക്കൂർ അടച്ചു വെക്കുക. ഇങ്ങനെ കുതിർത്തിയെടുത്ത അരി മിക്‌സിയുടെ ജാറിലേക്ക് മാറ്റിയ ശേഷം അര കപ്പ് തേങ്ങ ചിരകിയത്, ഏഴ് ചെറിയ ഉള്ളി, ഒരു ടീസ്പൂൺ പെരുംജീരകം എന്നിവ ചേർത്ത്

ഒരു കപ്പ് വെള്ളമൊഴിച്ച് അരച്ചെടുക്കുക. അരക്കുമ്പോൾ നല്ല തരിയോട് കൂടെ അരച്ചെടുക്കണം. ഈ മാവ് ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം ഇതിലേക്ക് അര കപ്പ് നൈസ് അരിപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി കുഴച്ചെടുക്കുക. അടുത്തതായി ഈ മാവിനെ ചെറിയ ഉരുളകളാക്കി ഉരുട്ടി എടുക്കണം. ചെറു നാരങ്ങ വലുപ്പത്തിലുള്ള ഉരുളകൾ ആക്കുന്നതാണ് കൂടുതൽ ഗുണം ചെയ്യുക. പലഹാരം ഉണ്ടാക്കിയെടുക്കാൻ ഒരു പാത്രത്തിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക.

Mattarice

ഒരു സ്പൂൺ നെയ്യു കൂടെ ഈ എണ്ണയിലേക്ക് ചേർത്ത് കൊടുക്കുന്നത് പത്തിരിക്ക് നല്ല രുചി കൂട്ടാൻ സഹായിക്കും. എണ്ണ ചൂടാകുന്ന സമയത്ത് ഒരു പ്ലാസ്റ്റിക് ഷീറ്റിൽ എണ്ണ തടവി ഒരു ഉരുള വെച്ച് എണ്ണ തടവിയ മറ്റൊരു ഷീറ്റ് മുകളിൽ വെക്കുക. ഒരു പ്ലേറ്റ് കൊണ്ട് ഇതിനു മുകളിൽ പ്രസ്സ് ചെയ്തെടുക്കുക. അൽപം കട്ടിയിൽ പരത്തിയെടുത്ത പലഹാരക്കൂട്ടിനെ നന്നായി ചൂടായ എണ്ണയിലേക്ക് ഇട്ടു കൊടുക്കുക. മീഡിയം തീയിൽ 2 മിനുട്ട് വേവിച്ചെടുത്താൽ പത്തിരി നന്നായി പൊങ്ങി വരുന്നതായി കാണാം. എല്ലാ ഉരുളകളും ഇങ്ങനെ ചെയ്തെടുക്കാം.

വളരെ എളുപ്പത്തിൽ നല്ല സോഫ്റ്റും, ക്രിസ്പിയും ആയ നെയ് പത്തിരി തയ്യാർ. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credit : sruthis kitchen

Rate this post