മട്ടയരി വീട്ടിലുണ്ടോ.? എങ്കിൽ ഇതുപോലെ ഒന്ന് ചെയ്‌തു നോക്കൂ.. മട്ടയരി വീട്ടിലുണ്ടായിട്ടും ഇങ്ങനെ ചെയ്യാൻ തോന്നീലല്ലോ.!!

മട്ട അരി കൊണ്ട് നല്ല അടിപൊളിയായി ആയി പുട്ട് ഉണ്ടാക്കിയാലോ. ആദ്യം ഒരു പാത്രത്തിൽ കുറച്ച് വെള്ളമെടുത്ത് അതിലേക്ക് ഉപ്പിട്ട് തിളപ്പിക്കുക. വെള്ളം നന്നായി തിളച്ചതിനു ശേഷം ഒരു പാത്രത്തിൽ നമുക്ക് ആവശ്യമുള്ള രണ്ട് കപ്പ് മട്ട അരി ഇട്ടതിനു ശേഷം അതിലേക്ക് ഉപ്പിട്ട് നന്നായി കഴുകി മാറ്റി വയ്ക്കുക. ഇതിലേക്ക് ഉപ്പിട്ട് തിളപ്പിച്ച

വെള്ളം ഒഴിച്ച് അരമണിക്കൂർ നേരം മൂടിവയ്ക്കാം. നന്നായി കുതിർന്ന അരി എടുത്ത് വെള്ളം വാർത്തത്തിനു ശേഷം കുറച്ചു നേരം തോരാൻ വെക്കാം. വെള്ളം നന്നായി തോർന്നതിനു ശേഷം അരി എടുത്ത് മിക്സിയുടെ ജാറിൽ ഇട്ട് നന്നായി പൊടിച്ചെടുക്കാം. പൊടിയെടുത്ത് നന്നായി പുട്ടിൻ്റെ ഭാഗത്തിൽ കുഴച്ചെടുക്കാം. അരിയിൽ ഉപ്പിട്ടു കഴുകിയത് കൊണ്ടും തിളപ്പിച്ച വെള്ളത്തിൽ

ഉപ്പിട്ട് അരി കുതിർക്കാൻ വച്ചതു കൊണ്ടും ഇനി പൊടിയിൽ ഉപ്പ് ചേർക്കേണ്ട ആവശ്യമില്ല. ആവശ്യത്തിന് തേങ്ങ തിരുമ്മി എടുത്തശേഷം പുട്ടുകുറ്റിയിലേക്ക് ആവശ്യത്തിനു പൊടിയും തേങ്ങയും ചേർത്ത് പുട്ടുകുറ്റിയിൽ ആവി കയറ്റി എടുക്കാം. നല്ല സ്വാദിഷ്ഠമായ അരിപുട്ട് തയ്യാർ. കറികൾ ഒന്നും തന്നെ ഇല്ലെങ്കിലും അരിപ്പുട്ട് കഴിക്കാൻ വളരെ രുചിയാണ്.

രാവിലെ പ്രഭാത ഭക്ഷണം ആയും ഈവനിംഗ് പലഹാരമായും ഒക്കെ അരിപുട്ട് കഴിക്കാം. വീട്ടിലുണ്ടാക്കുന്ന ഭക്ഷണം ആയതു കൊണ്ട് തന്നെ പേടിക്കേണ്ട ആവശ്യവുമില്ല. രുചികരമായ പുട്ട് എല്ലാവരും ഉണ്ടാക്കി നോക്കണം. എങ്ങിനെയാണ് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. Video credit: sruthis kitchen