മട്ട അരി വീട്ടിലുണ്ടോ? 10 മിനിറ്റ് കൊണ്ടു മട്ട അരി കൊണ്ട് കിടിലൻ ചായക്കടി ഉണ്ടാക്കാം.. | Matta Rice Tasty Snacks

Matta Rice Tasty Snacks Malayalam : മട്ട അരി വീട്ടിലുണ്ടോ ഇതു മതി മരിക്കുവോളം മറക്കില്ല ഈ ഒരു വിഭവത്തിന്റെ സ്വാദ്..ചുവന്ന നിറത്തിലുള്ള അരികൊണ്ടാണ്തയ്യാറാക്കുന്നത് ഈ ഒരു വിഭവം തയ്യാറാക്കാൻ അരി ആദ്യം വെള്ളത്തിൽ ഒന്ന് കുതിരാനായിട്ട് വയ്ക്കണം, ഈ അരി കൊണ്ടുള്ള വിഭവം ആയതുകൊണ്ട് തന്നെ വളരെ രുചികരമാണ് ഈ ഒരു പലഹാരം, ഒരു നാലുമണി പലഹാരം ആയിട്ട്കഴിക്കാൻ പറ്റിയ വിഭവം ആണ്‌,

രാവിലെ നേരത്തെ നമുക്ക് ബ്രേക്ക്ഫാസ്റ്റ് ആക്കാനും പറ്റിയ ഒരു പലഹാരമാണ്, ഈ ഒരു പലഹാരം രാത്രി ആയിരുന്നാലും കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാകും.. അത്രയും രുചികരമാണ് ഈയൊരു പലഹാരം വളരെ കുറച്ചു ചേരുവകൾ മാത്രം മതി ഇത് തയ്യാറാക്കുന്നതിന്…അരി കുതിർന്നു കഴിഞ്ഞാൽ പിന്നെ ചെയ്യേണ്ടത് ഇത് മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക, അതിലേക്ക് ചെറിയ ഉള്ളി ചെറുതായി അരിഞ്ഞതും, ജീരകവും,

ആവശ്യത്തിന് ഉപ്പും ചേർത്ത് ഇതൊന്നും നന്നായിട്ട് അരച്ചെടുക്കാം. അരയുന്നതിനു വേണ്ടി കുറച്ചു വെള്ളം കൂടി ഒഴിച്ചു കൊടുക്കാം കുറച്ച് തേങ്ങ കൂടി ചേർത്തിട്ട് ഇത് അരയ്ക്കാം ഇല്ല എന്നുണ്ടെങ്കിൽ അരച്ചു കഴിഞ്ഞിട്ട് തേങ്ങ ചേർത്താലും മതി..ഇത്രയും ചെയ്തു കഴിഞ്ഞാൽ പിന്നെ ചെയ്യേണ്ടത് വെള്ളം ചേർത്തത് കൊണ്ട് ഈ മാവ് ലൂസ് ആയി പോയിട്ടുണ്ടെങ്കിൽ അതിൽ അരിപ്പൊടി കൂടി ചേർത്തു വേണം കുഴച്ചെടുക്കേണ്ടത്, കുറച്ചുസമയം അത് മാറ്റി വയ്ക്കുക. അതിനുശേഷം ഒരു വാഴയില ചെറുതായിട്ട് കീറി എടുത്തതിനുശേഷം ഒരു ഉരുള മാവ് വട്ടത്തിൽ പരത്തിയെടുത്ത് ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് വാഴയില അങ്ങനെ തന്നെ മറിച്ചിട്ട് കൊടുത്ത് മാവ് ചട്ടിയിലേക്ക് ഇട്ട് രണ്ട് സൈഡും

വേവിച്ചെടുക്കാവുന്നതാണ്.. ഒരു തുള്ളി പോലും എണ്ണ ഉപയോഗിക്കേണ്ട ആവശ്യമില്ല, എണ്ണ ഉപയോഗിച്ച് കഴിക്കാൻ ഇഷ്ടമുള്ളവർക്ക് ഉപയോഗിച്ച് കഴിക്കാവുന്നതാണ് പകരം നെയ്യ് വേണമെങ്കിലും ചേർത്തു കൊടുക്കാം… വളരെ രുചികരവും ഹെൽത്തി ആയിട്ടുള്ള ഒരു പഴയകാല വിഭവമാണ് ഈയൊരു ചുവന്ന അരി വച്ചിട്ടുള്ള പലഹാരം എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക്ക്ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.., video credits : Malappuram Thatha Vlog by ridhu

Rate this post