ഈ ചെടിയുടെ പേര് അറിയാമോ.? വഴിയരികിൽ ഈ ചെടി കണ്ടിട്ടുള്ളവർ ഇതൊക്കെ അറിഞ്ഞാൽ.!!

മഷിത്തണ്ട് ചെടി എന്ന് കേട്ടിട്ടുണ്ടോ നിങ്ങൾ.? ഇന്നത്തെ തലമുറയിലെ കുട്ടികള്‍ ഒരു പക്ഷെ ഈ ചെടി കണ്ടിട്ടുണ്ടാകാൻ സാധ്യത കുറവാണ്; അല്ലെങ്കില്‍ ശ്രദ്ധിച്ചിട്ടുണ്ടാകില്ല ഈ ചെടിയെ. പഴമക്കാർക്ക് ഒരിക്കലും മറക്കാനാകാത്ത ഒരു ചെടിയാണിത്. പണ്ട് കാലങ്ങളിൽ സ്ളേറ്റിൽ എഴുതിയിരുന്ന ആ കാലത്ത് എഴുതിയത് മായിക്കാൻ നമ്മളൊക്കെ ഉപയോഗിച്ചിരുന്നതാണ് ഈ മഷിത്തണ്ട് ചെടി.

അന്ന് ബാഗിനുള്ളില്‍ സ്ലൈറ്റ് പെന്‍സിലിന്‍ ഒപ്പം ഈ ചെടിയുടെ തണ്ടുമുണ്ടാകും പെൻസിൽ കൊണ്ട് എഴുതിയത് മായ്ക്കുവാൻ. അതുപോലെതന്നെ ഇതിന്റെ തണ്ടൊടിച്ച് മഷിയില്‍ മുക്കുമ്പോള്‍ തണ്ട് മഷിവലിച്ചെടുക്കുകയും പിന്നീട് തണ്ടിന്റെ നിറം മാറി മഷിയുടെ നിറമാകുന്നതു ആരും മറന്നുകാണില്ല. കച്ചവടത്തിന്റെ അല്ലെങ്കിൽ കൈമാറ്റ വ്യവസ്ഥയുടെ ആദ്യ അദ്ധ്യായങ്ങൾ പഠിച്ചത് നമ്മൾ ഈ മഷിത്തണ്ടിൽ നിന്നാണെന്നു പറയാം.

ഇത് കൊടുത്തു പകരം നമ്മൾ മിട്ടായിയും, പെൻസിലുമൊക്കെ വാങ്ങിയ ഒരു കാലം ഉണ്ടായിരുന്നു. സംഭവം അന്ന് ഇങ്ങനെയൊക്കെ ആണെങ്കിലും മഷിത്തണ്ട് ചെടി ഒരു ഔഷധ സസ്യമാണെന്ന് പലർക്കും അറിയില്ല. മഷിത്തണ്ട്, വെള്ളത്തണ്ട്, കള്ളിച്ചെടി, മഷിപ്പച്ച, വെറ്റിലപ്പച്ച എന്നിങ്ങനെ നിരവധി പേരുകളിലാണ് ഇത് അറിയപ്പെടുന്നത്. ഈ ചെടിയുടെ ഔഷധ ഗുണങ്ങളെ കുറിച്ചാണ് ഈ വീഡിയോയിൽ നിങ്ങളോട് പറയുന്നത്.

ഈ ചെടി വൃക്കരോഗങ്ങൾക്കുള്ള ഒരു ആയുർവേദ ഔഷധമാണ്. പനി, ചുമ, പ്രമേഹം എന്നിവയ്ക്കും ഈ ചെടി നല്ലതാണ്. ഈ ചെടി ഒരു ഉത്തമ വേദന സംഹാരിയാണ്. എന്തൊക്കെയാണ് ഈ ചെടിയുടെ ഉപയോഗങ്ങൾ എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് പറഞ്ഞു തരുന്നുണ്ട്. ഏവർക്കും വളരെയേറെ ഉപകാരപ്രദമായിരിക്കും. Video credit: Easy Tips 4 U