എത്ര വലിയ വീടും ഈസിയായി ക്ലീൻ ചെയ്യാനും മാറാല പിടിക്കാതിരിക്കാനുമുള്ള സൂത്രങ്ങൾ; അടിപൊളി 5 ടിപ്പുകൾ.!! | marala cleaning tricks

എല്ലാവരും വീടുകളിൽ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ആയിട്ടുള്ള കുറച്ചു കിടിലൻ ടിപ്സുകൾ എന്തൊക്കെ ആണെന്ന് നോക്കാം. വീടിനുള്ളിൽ മാറാല കൊണ്ട് ബുദ്ധിമുട്ട് നേരിടാത്ത ആരും തന്നെ ഉണ്ടാകില്ല. പ്രത്യേകിച്ച് ഈ വേനൽക്കാലത്ത് വീടിന്റെ എല്ലാ ഭാഗങ്ങളിലും മാറാല കാണപ്പെടാറുണ്ട്. അകത്തെ മാറാല ശല്യം മാറ്റാനും

അതു പോലെതന്നെ പുറത്തെ മാറാല ശല്യം മാറ്റാനും നമുക്ക് രണ്ടു വഴികൾ പ്രയോഗിക്കാം. അകത്തെ മാറാല ശല്യം മാറാൻ ഒരു ബക്കറ്റിലേക്ക് ഒരു ലിറ്റർ വെള്ളം എടുത്തതിന് ശേഷം അതിലേക്ക് നാല് കർപ്പൂരം ഇട്ടു ഒരു മുറി നാരങ്ങയും പിഴിഞ്ഞൊ ഴിച്ച് രണ്ട് ടേബിൾ സ്പൂൺ വിനാഗിരിയും കൂടി ഒഴിച്ച് നല്ലതുപോലെ ഇളക്കി എടുക്കുക. ശേഷം ഒരു തുണി മുക്കി നല്ലതു പോലെ

പിഴിഞ്ഞെടുത്ത വൈപ്പർ ഇൽ ചുറ്റി വീടിന്റെ അകത്തെ നാല് മൂലകൾ ഇലൂടെയും തുടക്കുകയാണെങ്കിൽ ഈ പ്രശ്നം പരിഹരിക്കാവു ന്നതാണ്. ഒരു ലിറ്റർ വെള്ളത്തിലേക്ക് രണ്ടു തുള്ളി മണ്ണെണ്ണ ഒഴിച്ച് അതിനുശേഷമോ അതുകൊണ്ട് മുക്കിപ്പിഴിഞ്ഞ വീടിന് പുറത്തെ വശത്തെ മാറാല നീക്കം ചെയ്യാവുന്ന താണ്. അടുത്തതായി നമ്മൾ ഇടുന്ന ഷൂവിനുള്ളിൽ

ഈർപ്പം കൊണ്ട് ഒരു മണം ഉണ്ടാകാറുണ്ട്. ഇവ ഒഴിവാക്കാനായി ഒരു ടിഷ്യൂപേപ്പർ എടുത്തതിനുശേഷം അതിലേക്ക് കുറച്ച് ബേക്കിംഗ് സോഡ ഇട്ടു മടക്കി ഷൂവിനുള്ളിൽ വെച്ചു കൊടുക്കുകയാണെങ്കിൽ ഈർപ്പവും മണവും സോഡാപ്പൊടി വലിച്ച് എടുക്കുന്നതായിരിക്കും. ബാക്കി വിവരങ്ങൾക്ക് വീഡിയോ കാണൂ. Video Credits : Ansi’s Vlog