പഴുത്ത മാങ്ങ ഉണ്ടോ.? എങ്കിൽ മാങ്ങ കൊണ്ട് അടിപൊളി ജാം വീട്ടിൽ നല്ല എളുപ്പത്തിൽ ഉണ്ടാകാം.!! | Mango jam Recipe

മാങ്ങ കാലം ആയി കഴിഞ്ഞാൽ പിന്നെ ഏതു സമയത്ത് വീട്ടിൽ മാങ്ങ ഉണ്ടാകും. പക്ഷേ ഈ മാങ്ങ കാലത്ത് നമുക്ക് കുറച്ച് മാങ്ങ വീട്ടിൽ സൂക്ഷിച്ചു വയ്ക്കുന്ന രീതിയിലാണ് തയ്യാറാക്കുന്നത് എങ്കിൽ വളരെ നന്നായിരിക്കും. അങ്ങനെ ഒന്നാണ് ജാം, എത്ര കാലം വേണമെങ്കിലും സൂക്ഷിച്ചു വയ്ക്കാം, അത് മാത്രമല്ല നമുക്ക് എല്ലാ

ദിവസവും ഉപയോഗിക്കാൻ പറ്റുന്നതും വേറെ മായം ഒന്നും ചേർക്കാതെ വീട്ടിൽ തന്നെ ഉണ്ടാക്കാൻ പറ്റുന്ന ഒന്നാണ് ഈ ജാം. മാങ്ങാ ജാം തയ്യാറാക്കുന്നതിന് ആയിട്ട് നാര് കുറഞ്ഞ നല്ല പഴുത്ത മധുരമുള്ള മാങ്ങ തോലു കളഞ്ഞു ചെറിയ കഷ്ണങ്ങൾ ആയിട്ട് എടുക്കുക. അതിന് ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റി ശേഷം നന്നായി അരച്ചെടുക്കുക.

അരച്ച മാങ്ങ മാറ്റി വയ്ക്കുക. ശേഷം മറ്റൊരു ചീനച്ചട്ടി വച്ച് ചൂടാകുമ്പോൾ അതിലേക്ക് 3 കപ്പ് വെള്ളം ഒഴിച്ച് ചൂടാകാൻ വെക്കുക. ചൂടായി കഴിയുമ്പോൾ ഇതിലേക്ക് 2 ബൗൾ പഞ്ചസാര ചേർത്ത് കൊടുക്കുക, ഇത് നന്നായി അലിയിച്ചെടുക്കുക. അലിഞ്ഞു തുടങ്ങുമ്പോൾ അതിലേക്ക് ഒരു കറുകപ്പട്ടയുടെ പീസ് കൂടെ ചേർത്ത് വീണ്ടും നന്നായി ഇളക്കുക.

ചെറുതായി കൈയിൽ ഒട്ടുന്ന പാകം ആകുമ്പോഴേക്കും, അതിലേക്ക് അരിഞ്ഞു വെച്ചിട്ടുള്ള മാങ്ങ ചേർത്തു കൊടുത്തു കൊടുക്കുക. ശേഷം നന്നായി ഇളക്കി കൊടുക്കുക, ഇളക്കി കുറെ സമയം കഴിയുമ്പോൾ ജാമിന്റെ പാകത്തിന് ആയി കിട്ടും. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. Video credit : Mia kitchen