മല്ലിയിലയും പുതിനയിലയും ഇനി ഫ്രിഡ്‌ജിൽ വളർത്താം.. എങ്ങനെ എന്ന് അല്ലെ?? എങ്കിൽ ഇതുപോലെ ഒന്ന് നോക്കൂ.. | Mint & Coriander Leaves | Mint Leaf | Coriander Leaf| Fresh Leaves

മല്ലിയിലയും പുതിനയിലയും നമ്മൾ പലരീതിയിൽ സ്റ്റോർ ചെയ്തു വയ്ക്കാറുണ്ട്. മല്ലിയിലയും പുതിനയിലയും ഫ്രിഡ്ജിൽ എങ്ങനെ വളർത്തിയെടുക്കാം എന്നറിയാമോ. വളരെ വ്യത്യസ്തമായ രീതിയിലുള്ള സ്റ്റോറേജ് നമുക്ക് നോക്കാം. നമ്മൾ ഈ രീതിയിൽ സ്റ്റോറി എടുക്കുകയാണെങ്കിൽ ഈ മല്ലിയിലയും പുതിനയിലയുടെയും ഇലകൾ അവസാനം വരെ നമുക്ക് ഉപയോഗിക്കാൻ

സാധിക്കുന്നതാണ്. ആദ്യം തന്നെ നമുക്ക് ഇതിന്റെ ബണ്ടിൽ ഒന്ന് മാറ്റിയതിനുശേഷം ഇതിലെ മഞ്ഞ കളർ ഉള്ള ഇലകളും ചീഞ്ഞു തുടങ്ങിയ ഇലകളും മാറ്റിവെക്കുക. അടുത്തതായി ഒരു ബൗളിൽ കുറച്ച് വെള്ളം എടുത്ത് അതിലേക്ക് ഒരു ടേബിൾ സ്പൂൺ സിന്തറ്റിക് വിനെഗർ ഒഴിച്ചു കൊടുക്കുക. മല്ലിയില ഒരു അഞ്ചു മിനിറ്റ് നേരം അതിലേക്ക് മുക്കി വച്ചതിനു ശേഷം നന്നായി കഴുകിയെടുക്കുക.

ഈ രീതിയിൽ വിനാഗിരിയിൽ കഴുകി എടുക്കുമ്പോൾ നമ്മുടെ മല്ലിയില കുറെനാൾ കേടുകൂടാ തിരിക്കും എന്ന് മാത്രമല്ല ഇതിനുള്ളിൽ വിഷാംശങ്ങൾ എല്ലാം മാറിക്കിട്ടും. അടുത്തതായി മല്ലിയില ഉണങ്ങുവാൻ ആയി ഒരു കിച്ചൻ ടവ്വൽ ഇലേക്ക് വെച്ചു കൊടുക്കുക. കുറച്ചു വെള്ളംമയം മാറിക്കഴിഞ്ഞു മല്ലിയില ഒരു ഗ്ലാസിൽ മുക്കാൽ ഭാഗത്തോളം വെള്ളമെടുത്ത് അതിലേക്ക്

ഇറക്കിവയ്ക്കുക. ശേഷം അടുത്തതായി നമ്മൾ സാധനങ്ങൾ വാങ്ങുമ്പോൾ കിട്ടുന്ന ഒരു പ്ലാസ്റ്റിക് കവർ കൊണ്ട് ഈ മല്ലിയിലയുടെ മുകൾ ഭാഗം നന്നായി മൂടിവെക്കുക. അടുത്തതായി ഫ്രിഡ്ജ്ന്റെ ഡോറിൽ ആണ് നമ്മൾ മല്ലിയില വയ്ക്കേണ്ടത്. ഈ രീതിയിൽ സ്റ്റോർ ചെയ്തു വച്ചാൽ മല്ലിയില കുറെനാൾ ഫ്രഷായി ഇരിക്കുമെന്ന് മാത്രമല്ല നമ്മൾ ഗാർഡനിൽ നിന്നും പറിച്ചെടുക്കുന്ന രീതിയിൽ നമുക്ക് എടുക്കാവുന്നതാണ്. Video Credits : Resmees Curry World