
കണ്ണൂരിലെ ബീഫ് വരള! ബീഫ് ഇങ്ങനെ ഒന്ന് കറിവെച്ചു നോക്കൂ.. ഒരിക്കൽ ഇതിന്റെ രുചി അറിഞ്ഞാൽ.!! | Malabar Style Beef Roast Recipe
Malabar Style Beef Roast Recipe Malayalam : കണ്ണൂർ ഭാഗത്തെ ടേസ്റ്റി ബീഫ് വരള.. നല്ല കുറുകിയ ചാറോടുകൂടിയ ബീഫ് ആണിത്. കാണാനും കഴിക്കാനും വളരെ ടേസ്റ്റിയായ ഈ ഡിഷ് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ? ആദ്യം അര കിലോഗ്രാം എല്ലോടുകൂടിയ ബീഫ് എടുക്കുക. ഇത് നന്നായി കഴുകി വെള്ളമെല്ലാം കളഞ്ഞു വെക്കുക. ഇതിലേക്ക് 1 സവാള അരിഞ്ഞത്, അരകപ്പ് ചെറിയുള്ളി,
അര ടീസ്പൂൺ മഞ്ഞൾപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കൈകൊണ്ട് ബലം പ്രയോഗിച്ചു തന്നെ തിരുമ്മി യോജിപ്പിക്കുക. ഇതിനി ഒരു പ്രഷർ കുക്കറിലേക്കിട്ട് അരകപ്പ് വെള്ളവും കൂടെ ചേർത്ത് അടച്ചു വെച്ച് 6 വിസിൽ വരെ വേവിക്കുക. ഈ സമയം ഇതിലേക്കുള്ള മസാല പൊടികൾ തയ്യാറാക്കാം. അതിനായി ഒരു പാൻ അടുപ്പത്തു വെക്കുക. ഇതിലേക്ക് ഒന്നര ടേബിൾസ്പൂൺ കുരുമുളകിട്ട് ചൂടാക്കുക.

ശേഷം പെരുംജീരകം, 2 ടേബിൾസ്പൂൺ മല്ലിപ്പൊടി, അര ടേബിൾസ്പൂൺ മുളക്പൊടി, അര ടീസ്പൂൺ ഗരംമസാല എന്നിവ ചേത്ത് മൂപ്പിച്ചിറക്കി വെക്കുക. ഇത് തണുത്തശേഷം പൊടിച്ചെടുക്കുക. അപ്പോഴേക്കും ബീഫ് വെന്തിട്ടുണ്ടാകും. ഇനി ഒരു പാൻ അടുപ്പത്തു വെക്കുക. അതിലേക്ക് 2 ടേബിൾസ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ചൂടാകുമ്പോൾ ഒന്നര ടീസ്പൂൺ വെളുത്തുള്ളി പേസ്റ്റ്, അരടീസ്പൂൺ ഇഞ്ചി പേസ്റ്റ് എന്നിവ ചേർത്ത് വഴറ്റുക.
ശേഷം ഇതിലേക്ക് 2 തക്കാളി അരിഞ്ഞത് ചേർത്തിളക്കി 3 മിനിറ്റ് അടച്ചു വെച്ച് വേവിക്കുക. തക്കാളി തവി വെച്ച് ഉടച്ചു കൊടുക്കുക. ശേഷം ഇതിലേക്ക് മസാലപ്പൊടി ചേർത്ത് മിക്സ് ചെയ്യുക. ഇതിലേക്കിനി വേവിച്ച ബീഫ് ചേർത്ത് 10 മിനിറ്റ് വേവിക്കുക. ശേഷം ഇതിറക്കിവെക്കാം. ഇനി ഇതിലേക്ക് കാച്ചിയൊഴിക്കണം. കൂടുതൽ വിവരങ്ങൾ അറിയാനായി വീഡിയോ കാണൂ. Video Credit : Kannur kitchen