ഇത്ര എളുപ്പമായിരുന്നോ ബ്രഡ് ഉണ്ടാക്കുവാൻ.? ഫ്രയിങ് പാനിൽ ഇനി ആർക്കും ഉണ്ടാക്കാം ബേക്കറി ബ്രഡ്.!! | Making Bread In a Frying Pan

Making Bread In a Frying Pan Malayalam : ബേക്കറി ബ്രഡ് ഇഷ്ടാമില്ലാത്തവർ ആരും ഇല്ല, അതിന്റെ രണ്ട് പ്രധാന കാരണങ്ങൾ ഒന്ന്, ബേക്കറി ബ്രഡ് എപ്പോഴും നല്ല സോഫ്റ്റ്‌ ആണ്‌, രണ്ടാമത്തെ കാരണം സ്വാദ്. ഇതിനൊക്കെ പുറമെ ബേക്കറിയുടെ അടുത്ത് കൂടെ പോകുമ്പോൾ ഉള്ള മണം. ഇതൊക്കെ എന്നും ബേക്കറി ബ്രഡ് മലയാളിയുടെ പ്രിയപ്പെട്ട ഒന്നായി മാറിയിട്ട് വർഷങ്ങൾ കഴിഞ്ഞു.

എപ്പോഴും ബേക്കറിയിൽ പോയി വാങ്ങുന്ന ബ്രഡ് എങ്ങനെ ആണ്‌ വീട്ടിൽ തയ്യാറാക്കുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ? വളരെ എളുപ്പത്തിൽ നമുക്ക് ബ്രഡ് വീട്ടിൽ തയ്യാറാക്കാം. അതിനായി വേണ്ടത് മൈദ ആണ്‌. ഒരു പാത്രത്തിലേക്ക് മൈദ എടുത്തു, അതിലേക്ക് ചെറിയ ചൂട് വെള്ളത്തിൽ അലിയിച്ചു വച്ചിട്ടുള്ള യീസ്റ്റ് ചേർത്ത് ഒപ്പം പൊടിച്ച പഞ്ചസാരയും ചേർത്ത് ഉപ്പും ചേർത്ത്

Bread

ചെറിയ ചൂട് വെള്ളം ഒഴിച്ച് കുഴച്ചെടുക്കുക. ശേഷം ഇത് കുറച്ചു സമയം അടച്ചു വയ്ക്കുക. ശേഷം വീണ്ടും നന്നായി കുഴക്കുക. ഒരു സ്പൂൺ സൺഫ്ലവർ ഓയിൽ കൂടെ ചേർത്ത് വേണം കുഴയ്ക്കാൻ. കുറച്ചു സമയം മാവ് നന്നായി കുഴച്ചു മയപെടുത്തിയ ശേഷം ഒരു ദോശ കല്ല് വച്ചു ചൂടാക്കി അതിനു മുകളിൽ ഫ്രൈ പാൻ വച്ചു അതിലേക്ക് മാവ് വച്ചു ചെറിയ തീയിൽ വേകിക്കുക.

മാവിന് മുകളിൽ ഒരു പാത്രം വച്ചു അടച്ചു കൊടുക്കുക. ശേഷം ആവി ആയി വരുന്ന വെള്ളം ഓരോ തവണയും ഒന്ന് തുടച്ചു കൊടുക്കുക. അല്ലെങ്കിൽ മാവിലേക്ക് വെള്ളം വീഴും, വെള്ളം ഇല്ലാതെ വേണം വേകിച്ചു എടുക്കാൻ. കുറച്ചു സമയം കഴിയുമ്പോൾ ഒരു സൈഡ് നന്നായി വെന്തിട്ടുണ്ടാകും. തയ്യാറാക്കുന്ന വിധം വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. Video Credit : Mia kitchen