അപ്പത്തിന്റെ മാവ് സോപ്പ് പോലെ പതഞ്ഞു പൊങ്ങാനും, മിക്സി ജാറിന്റെ മൂർച്ച കൂട്ടാനും ഇങ്ങനെ ചെയ്‌താൽ മതി; അടിപൊളി 10 കിച്ചൻ ടിപ്സ്.!! | How to make Soft Appam Batter

How to make Soft Appam Batter Malayalam : വീടുകളിൽ ഉപയോഗിക്കാൻ പറ്റുന്ന കുറച്ചു കിടിലൻ ടിപ്സുകൾ കുറിച്ച് നമുക്ക് നോക്കാം. വീടുകളിൽ അപ്പം ഉണ്ടാക്കാത്തവർ ആയി ആരും തന്നെ കാണില്ല. അപ്പത്തിന് മാവ് എങ്ങനെയാണ് സോപ്പ് പോലെ പതഞ്ഞു പൊങ്ങുന്നത് എങ്ങനെ എന്ന് നോക്കാം. സാധാരണയായി നമ്മൾ അരി വെള്ളത്തിലിട്ട്

അത് കുതിർന്നനതിനു ശേഷം ചോറും തേങ്ങയും ഒക്കെ ഇട്ട് അരയ്ക്കുക ആണ് പതിവ്. എന്നാൽ എല്ലാ ഇൻഗ്രീഡിയൻസ് കൂടി ഒരുമിച്ച് ഇട്ടു നോക്കൂ. ആദ്യം ഒരു ബൗൾ എടുത്ത് കുറച്ച് വെള്ളം ഒഴിച്ച് അരി നന്നായി കഴുകി അതിലേക്ക് ഇടുക. ശേഷം ഇതേ അരിയിലേക്ക് തന്നെ ചോറും തേങ്ങയും കൂടി ഇട്ടു കൊടുക്കുക. ഒരു ടേബിൾ സ്പൂൺ പഞ്ചസാര, അരടീസ്പൂൺ ഈസ്റ്റ്,

Appam Batter

അര ടീസ്പൂൺ ഉപ്പും കൂടിയിട്ട് മിക്സ് ചെയ്തു വെക്കുക. അരിയുടെ ഒപ്പം ഇതെല്ലാം കൂടി കുതിർത്തതിനു ശേഷം ഈ വെള്ളത്തിൽ തന്നെ അരച്ച് വയ്ക്കുകയാണെങ്കിൽ മാവ് നല്ല സോഫ്റ്റ് ആയി പതഞ്ഞു പോങ്ങുന്നത് കാണാം. ദിവസവും അടുക്കളയിൽ ഉപയോഗിക്കുന്ന ഒരു സാധനമാണ് മിക്സി. അതുകൊണ്ടു തന്നെ ബ്ലേഡുകളുടെ മൂർച്ച കുറയുന്നുന്നതായി കാണാം.

എന്നാൽ ഉപ്പ് പൊടി ഇട്ട് നന്നായി കറക്കി എടുക്കുകയാണെങ്കിൽ ബ്ലേഡ് മൂർച്ച കൂടുന്നതായി കാണാം. അടുത്തതായി സാധാരണ വീടുകളിൽ മിച്ചം വരുന്ന കറുത്ത നാരങ്ങ നടുവേ കട്ട് ചെയ്തതിനുശേഷം മിക്സിയുടെ ജാർ ഇട്ട് കറക്കി എടുക്കുക. കൂടുതൽ ടിപ്സുകൾക്കായി വീഡിയോ മുഴുവനായും കാണൂ. Video credit: Vichus Vlogs