എനിച്ചു മിട്ടായി വേണ്ട! മിഠായി കഴിച്ചാൽ പുഴുപ്പല്ല് വരും.. മഹാലക്ഷ്മിയുടെ ക്യൂട്ട് വീഡിയോ വൈറൽ.!! [വീഡിയോ] | Dileep Kavya Mahalakshmi

ഒരു കാലത്തെ മലയാള സിനിമയുടെ എവർ ഗ്രീൻ നായികയും നായകനുമായിരുന്നു ദിലീപും കാവ്യയും. 2016 നവംബർ ഇരുപത്തി അഞ്ചിനായിരുന്നു താരങ്ങൾ വിവാഹിതരായത്. വിവാഹത്തിന് ശേഷം ഇരുവർക്കും മഹാലക്ഷ്മി എന്ന പേരിൽ ഒരു പെൺകുട്ടിയും ജനിച്ചു. ദിലീപിനെയും കാവ്യയെയും സ്വീകരിച്ചത് പോലെ തന്നെ മഹാലെക്ഷ്മിയെയും ജനങ്ങൾ ഇതിനോടകം സ്വീകരിച്ച് കഴിഞ്ഞു.

ജനപ്രിയ നായകൻ്റെ ഈ കൊച്ചു മിടുക്കിക്ക് സാമൂഹ്യ മാധ്യമങ്ങളിൽ ഫാൻസ് പേജ് പോലും നിലവിലുണ്ട്. ഇപ്പോൾ താരങ്ങളുടെ ഒരു കുടുംബ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. ദുബായിലെ ദിലീപിൻ്റെ റസ്റ്റോറൻ്റായ ദേ പുട്ടിൽ നിന്നുള്ള വീഡിയോ ആണ് പ്രേക്ഷക മനസ്സിൽ ഇടം പിടിച്ചിരിക്കുന്നത്. ദിലീപിൻ്റെ ഇളയ മകളായ മഹാലക്ഷ്മിയോട് മിഠായി വേണോ എന്നൊരാൾ ചോദിക്കുമ്പോൾ വേണ്ട

എനിക്ക് പുഴുപ്പല്ല് വരും എന്ന രസകരമായ മറുപടിയാണ് കുട്ടി കൊടുക്കുന്നത്. ഈ വീഡിയോ ഇതിനോടകം തന്നെ നിരവധി പേർ കണ്ട് കഴിഞ്ഞിട്ടുണ്ട്. ചിരിച്ചും കളിച്ചും കുസൃതി കാട്ടിയും ഇരിക്കുന്ന മഹാലക്ഷ്മിയുടെ വീഡിയോ ഒരുപാട് ആളുകൾ ഷയർ ചെയ്തിട്ടുണ്ട്. വളരെ ക്യൂട്ട് ആയിട്ടാണ് മഹാലക്ഷ്മി ആളുകളോട് സംസാരിക്കുന്നത്. ദിലീപും കാവ്യയും മഹാലക്ഷ്മിയും മാത്രമാണ് വീഡിയോയിൽ ഉള്ളത്.

മൂത്ത മകൾ മീനാക്ഷി ചെന്നൈയിൽ മെഡിസിന് പഠിക്കുകയാണ്. അത് കൊണ്ട് തന്നെ ദുബായ് യാത്രയിൽ മീനാക്ഷി പോയിട്ടില്ല. വളരെ അപ്രതീക്ഷിതമായി കൊച്ചിയിലെ ഒരു പ്രൈവറ്റ് ഹോട്ടലിൽ വെച്ചായിരുന്നു ദിലീപും കാവ്യയും വിവാഹിതരാവുന്നത്. പിന്നീടങ്ങോട്ട് താരങ്ങളുടെ ഓരോ വിശേഷങ്ങളും വാർത്തകളിൽ ഇടം പിടിച്ചു. ദിലീപിനും കാവ്യയ്ക്കുമൊപ്പം മക്കളായ മീനാക്ഷിക്കും മഹാലക്ഷ്മിക്കും ആരാധകർ ഏറെയാണ്.