മാവില മിക്സിയുടെ ജാറിൽ ഇട്ട് ഒന്നു കറക്കി നോക്കിയാൽ അപ്പോൾ കാണാം മാജിക്.. ആരും ഞെട്ടും ഈ സൂത്രം കണ്ടാൽ.!! | Maavilla Drink Recipe

വളരെ വെറൈറ്റി ആയിട്ട് ഒരു റെസിപ്പി നമുക്ക് നോക്കാം. നമ്മുടെ വീടുകളിൽ മാവ് ഉണ്ടെങ്കിൽ അതിൽ നിന്നും കുറച്ച് ഇല എടുക്കുക. അതിനായി സാധാരണ ഇല യോ തളരിലയോ എടുക്കാവുന്നതാണ് തളിർ ഇല എടുക്കുന്നതാണ് ഏറ്റവും നല്ലത്. മാവിൽനിന്നും ഒരു അഞ്ചാറ് തളിരില എടുത്തതിനുശേഷം ഇല നന്നായി കഴുകി ഇട്ട് ഒരു മിക്സിയുടെ ജാറി ലേക്ക് കീറി ഇട്ടു

കൊടുക്കുക. എന്നിട്ട് വെള്ളം ഒഴിക്കാതെ ഒന്ന് കറക്കി എടുക്കുക. ശേഷം ജാറിൻ ഉള്ളിലേക്ക് ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് കൈകൊണ്ട് ഒന്നു തിരുമ്മുക. അങ്ങനെ തിരുമ്മി എടുക്കുമ്പോൾ നമുക്ക് നല്ല പച്ച കളറിൽ വെള്ളം കിട്ടുന്നതാണ്. ശേഷം വെള്ളം ഒരു ഗ്ലാസ്സിലേക്ക് അരിച്ചെടുക്കുക. ശേഷം അതിലേക്ക് ഒരു നാല് അഞ്ചു ടേബിൾ സ്പൂൺ പഞ്ചസാര ഇട്ട് മിക്സ് ചെയ്തു എടുക്കുക.

പഞ്ചസാര ഇഷ്ടമില്ലാത്ത ആളുകൾ ആണെങ്കിൽ ഉപ്പ്‌ ചേർത്താലും മതിയാകും. ശേഷം രണ്ട് ഗ്ലാസ് എടുത്തിട്ട് അതിലേക്ക് കുറച്ചു നാരങ്ങാനീര് പിഴിഞ്ഞ് ഒഴിക്കുക. ഭംഗിക്കു വേണ്ടി ഗ്ലാസിന് അടിയിൽ രണ്ടു നാരങ്ങ ഇടുന്നതും നല്ലതാണ്. ഇനി ഇതിലേക്ക് നമ്മൾ ആദ്യമേ തയ്യാറാക്കിയ മാവേലിയുടെ വെള്ളം അരിച്ച് ചേർത്ത് കൊടുക്കുക. ഇനി ഇതിലേക്ക് തണുത്ത സോഡയോ

അല്ലെങ്കിൽ തണുത്ത വെള്ളം ചേർത്ത് കൊടുക്കുക. ഈ ചൂടു കാലത്ത് കുടിക്കാൻ പറ്റിയ ഒരു പാനീയമാണ് ഈ പച്ച കളർ ഉള്ള നാരങ്ങാവെള്ളം. വീട്ടിൽ അതിഥികൾ വരുമ്പോൾ ഈ രീതിയിൽ ട്രൈ ചെയ്തു കൊടുക്കുമല്ലോ. Video Credits : E&E Creations

Rate this post