
ശിവന് ഈ വഴിപാട് ചെയ്തവർ എല്ലാം ഇന്ന് കോടിശ്വരന്മാർ! മുടങ്ങാതെ ചെയ്താൽ ഉടൻ ഫലം ഉറപ്പ്.!! | Do This pooja to Lord Shiva Your Wish Comes True Malayalam
Do This pooja to Lord Shiva Your Wish Comes True Malayalam : ജീവിതത്തിൽ എല്ലാ അർത്ഥത്തിലും വിജയം കൈവരിക്കുക എന്നതായിരിക്കും നമ്മൾ ഓരോരുത്തരും ആഗ്രഹിക്കുന്ന കാര്യം. അതിനായി കഠിന പ്രയത്നവും അതോടൊപ്പം പ്രാർത്ഥനയും ആവശ്യമാണ്. കാലങ്ങളായി ആഗ്രഹിച്ച് നടക്കാത്ത ഏതൊരു കാര്യവും നടക്കാനായി ശിവനെ എങ്ങനെ ഭജിക്കണം എന്നാണ് ഇവിടെ വിശദമാക്കുന്നത്. മനസിലെ ആഗ്രഹങ്ങൾ സാധിക്കുന്നതിനായി എല്ലാ മലയാള മാസവും ഒന്നാം തീയതി കഴിഞ്ഞ ഏതെങ്കിലും ഒരു ദിവസം നിർബന്ധമായും ശിവക്ഷേത്രദർശനം നടത്തുക.
അതുപോലെ വീട്ടിൽ നിന്ന് കുടുംബാംഗങ്ങൾക്ക് എല്ലാവർക്കും ക്ഷേത്രത്തിൽ പോകാൻ സാധിക്കുന്നില്ല എങ്കിൽ ഒരു രൂപ എടുത്ത് നമശിവായ ചൊല്ലി എല്ലാവരുടെയും തലയിൽ മൂന്നുവട്ടം ഉഴിഞ് അത് ഭണ്ഡാരത്തിൽ കൊണ്ടുപോയി നിക്ഷേപിക്കാവുന്നതാണ്. സ്ത്രീകൾക്ക് ആർത്തവ സംബന്ധമായ തീയതികളിൽ ആണ് പുതിയ മലയാള മാസം തുടങ്ങുന്നത് എങ്കിൽ അത് കഴിഞ്ഞു വരുന്ന ദിവസം നിർബന്ധമായും ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുക.

ക്ഷേത്രത്തിൽ പോകുമ്പോൾ അവിടെ നിന്നും മൃത്യുഞ്ജയ പുഷ്പാഞ്ജലി ഗൃഹനാഥന്റെ പേരിലോ,കുടുംബാംഗങ്ങളുടെ പേരിലോ ചീട്ടാക്കാവുന്നതാണ്. അതുപോലെ കൂവള മാല അവിടെ നിന്നും വാങ്ങിയോ അല്ലെങ്കിൽ വീട്ടിൽ നിന്നും കെട്ടിയോ കൊണ്ടുപോയും ഭഗവാന് സമർപ്പിക്കാം. ഇങ്ങനെ ചെയ്യുന്നത് വഴി ജീവിതത്തിൽ ആഗ്രഹിക്കുന്ന എന്ത് കാര്യവും നടക്കുന്നതാണ്. മാത്രമല്ല കണ്ണേറ്, പ്രാക്ക് പോലുള്ള പ്രശ്നങ്ങളും ജീവിതത്തിൽ നിന്നും ഇല്ലാതാക്കാനായി സാധിക്കും.അതോടൊപ്പം വീട്ടിൽ തന്നെ എല്ലാ ദിവസവും സന്ധ്യാസമയം ശിവഭഗവാനെ നമശിവായ ചൊല്ലി പ്രാർത്ഥിക്കാവുന്നതാണ്.
ഈ കാര്യങ്ങൾ എല്ലാം തുടർച്ചയായി എല്ലാ മാസവും ചെയ്യുകയാണെങ്കിൽ ജീവിത വിജയം ഉറപ്പ്.സാമ്പത്തികമായും, ആരോഗ്യപരമായും നിരവധി പ്രശ്നങ്ങൾ നേരിടുമ്പോൾ ഭഗവാനെ പ്രാർത്ഥിക്കുക എന്നത് മാത്രമാണ് ഒരേ ഒരു മാർഗം. ഒരിക്കൽ ആഗ്രഹം നടന്നില്ല എന്ന് കരുതി ഭഗവാനോടുള്ള വിശ്വാസം കൈവിടാതെ എല്ലാ മലയാള മാസവും ക്ഷേത്രദർശനം നടത്തുകയും, മുകളിൽ പറഞ്ഞ വഴിപാടുകൾ നടത്തുകയും ചെയ്താൽ എത്ര നടക്കാത്ത കാര്യവും തീർച്ചയായും നടക്കപ്പെടുന്നതാണ്. വിശദമായി അറിയാൻ വീഡിയോ കാണാവുന്നതാണ്.Video credit : Infinite Stories