
Leftover Rice Cooking Tips Malayalam : തലേ ദിവസം ബാക്കി വരുന്ന ചോറ് പിറ്റേ ദിവസം തിളപ്പിച്ചെടുക്കുമ്പോൾ നല്ല മണി മണി പോലെ ഇരിക്കുവാനുള്ള സൂത്രവിദ്യയെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്. മിക്ക വീടുകളിൽ ചോറ് ബാക്കി വരുന്നത് സർവസാധാരണമാണ്. പലർക്കും തലേ ദിവസത്തെ ചോറ് കഴിക്കാൻ അത്ര താല്പര്യം കാണിക്കാറില്ല.
പലരും ഇഡലിപാത്രത്തിലും പുട്ടുകുറ്റിയിലും ഒക്കെ ആവി കൊള്ളിച്ചിടുക്കുവാറുണ്ട്. തലേ ദിവസത്തെ ചോറ് പിറ്റേ ദിവസം പയറുമണി പോലെ ചൂടാക്കി എടുക്കുന്ന രണ്ട് സൂത്രവിദ്യയാണ് ഇവിടെ പറയുന്നത്. ചിലരൊക്കെ ഇതുപോലെ വീടുകളിൽ ചിലപ്പോൾ ചെയ്യുന്നുണ്ടാകും. എന്നാലും പലർക്കും ഇത് പുതിയ അറിവായിരിക്കും. അപ്പോൾ ചോറ് ബാക്കി വന്നാൽ എന്താണ്
ചെയേണ്ടത് എന്ന് നോക്കിയാലോ.? അതിനായി ആദ്യം ബാക്കി വന്ന ചോറിന്റെ പാത്രത്തിൽ കുറച്ച് വെള്ളം ഒഴിച്ച് അതിന്റെ കഞ്ഞിപശ കളയുക. രണ്ടുപ്രാവശ്യം ഇതുപോലെ വെള്ളം ഒഴിച്ച് പിന്നീട് വെള്ളം കളയുക. അതിനുശേഷം വീണ്ടും കുറച്ച് വെള്ളം കൂടി ഒഴിച്ച് അടുപ്പത്ത് വെച്ച് ചൂടാക്കുക. വെള്ളം തിളച്ചു വരാൻ തുടങ്ങുമ്പോൾ തീ ഓഫ് ചെയ്യാവുന്നതാണ്.
അതിനുശേഷം ഇതിലെ വെള്ളമെല്ലാം മാറ്റി ഒരു പാത്രത്തിൽ ചെരിച്ച് വാർത്തു വെക്കുക. ഏകദേശം ഒരു 20 മിനിറ്റ് ഇങ്ങനെ വെക്കുക. അടുത്തതായി വാർത്തെടുത്ത ചോറ് അടുപ്പത്ത് വെച്ച് നല്ലപോലെ ചൂടാക്കുക. ബാക്കി വിവരങ്ങൾ വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. Video credit: Grandmother Tips